Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്‍റ്..നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കേസെടുക്കണം !!

ക്രൂരമായ ആക്രമണത്തിനിരയായ നടി പിറ്റേന്നു തന്നെ ലൊക്കേഷനിലേക്ക് പോയതെങ്ങനെയായിരുന്നുവെന്ന് പിസി ജോര്‍ജ് ചോദിച്ചിരുന്നു.

കൊച്ചി. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹം ഒന്നടങ്കം ഞെട്ടിയിരുന്നു. ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ത്തിയ പിസി ജോര്‍ജ് എംഎല്‍എ ക്കെതിരെ കേസെടുക്കണമെന്ന് സിപി ഐ നേതാവ് ആനിരാജ. ക്രൂരമായ ആക്രമണത്തിന് ഇരയായ നടി എങ്ഹനെയാണ് പിറ്റേന്ന് സിനിമാ ഷൂട്ടിങ്ങിന് പോയതെന്നായിരുന്നു എംഎല്‍എയുടെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദിലീപിനെ പിന്തുണയ്ക്കുന്നതിനിടയില്‍ പ്രകോപനപരമായ പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. നടിക്കെതിരെ നടത്തിയ മോശം പരമാര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പിസി ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് എംഎല്‍എയുടെ പെരുമാറ്റമെന്നും ആനിരാജ പറയുന്നു.

PD George

കഴിഞ്ഞ ദിവസമാണ് ആക്രമണത്തിനിരയായ നടിക്കെതിരെ പരാമര്‍ശവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍ എങ്ങനെയാണ് നടിക്ക് അടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് പോവാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചിരുന്നു. നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന കാര്യം വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+