Get Updates
Get notified of breaking news, exclusive insights, and must-see stories!

സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

കുറ്റിപ്പുറം: സമസ്ത പ്രസിഡന്റ് സി കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചൊവ്വാഴ്ച രാത്രി 9.40 ന് സ്വവസതിയിലായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. 1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്ലിയാര്‍ 2011 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷ ബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷ ബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ വാസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Aanakara Koyakutty Musliyar

മദ്രസ പ്രസ്ഥാനം രൂപീകരിക്കുന്നതിനു പ്രയത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു കോയക്കുട്ടി മുസ്ലിയാര്‍. സൂഫീസരണിയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം അധ്യാത്മിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ബാഖവിയായ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്രിയ്യാ കോളേജ് എന്നിവിടങ്ങളില്‍ മുദരിസ്സായി സേവനം ചെയ്തിട്ടുണ്ട്.

സൂഫിമാര്‍ഗത്തിലൂടെ ജീവിതം നയിച്ച മഹാപണ്ഡിതനായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കൂടിയായ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖുല്‍ ഖാദിരി അബൂബക്കര്‍ ഹാജി എന്നീ സൂഫീവര്യന്മാരുടെ പ്രധാന കണ്ണിയാണ് കോയക്കുട്ടി മുസ്ലിയാര്‍.

അറിവിന്റെ മഹാഗോപുരത്തിലെ സൂര്യ തേജസ്സായിരുന്നു സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്ലിയാറെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1934ലാണ് അദ്ദേഹം ജനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+