കേരളത്തില്‍ എഎപിക്ക് ആദ്യ അക്കൗണ്ട്
ചേര്‍ത്തല: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ 21ാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് ജയം. എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടോമി ഏലശേരി മൂന്നു വോട്ടിനാണ് ഇവിടെ വിജയിച്ചത്.
നേരത്തെ സിപിഎമ്മുകാരനായിരുന്ന ടോമി പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവെച്ച് ആംആദ്മിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായാണ് കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു എഎപി അംഗം തെരഞ്ഞെടുക്കപ്പെടുന്നത്.

കോണ്‍ഗ്രസിലെ ഈശപ്പനെ മൂന്ന് വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ടോമിക്ക് 305ഉം ഈശപ്പന് 302 വോട്ടും കിട്ടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സുശീല തോമസിന് 64 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
സാറാ തോമസ് ഉള്‍പ്പെടെയുള്ളവര്‍ ആം ആദ്മിക്കു വേണ്ടി ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. ഇതോടെ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കക്ഷിനില എല്‍.ഡി.എഫ്11,യു.ഡി.എഫ്10,എ.എ.പി1 എന്നാണ്.












Click it and Unblock the Notifications