കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥിക്ക് പീഡനം?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇടുക്കി മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ത്ഥിയായിരുന്ന സില്‍വി സുനിലിനെ പാര്‍ട്ടി നേതാക്കള്‍ തന്നെ പീഡിപ്പിച്ചെന്ന് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയിലെ നേതാക്കള്‍ അധിക്ഷേപിച്ചുവെന്നും ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചു എന്നും ഒക്കെയാണ് സില്‍വിയുടെ പരാതിയില്‍ ഉള്ളത്. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സില്‍വി പറയുന്നു.

Silvy Sunil

ഇടുക്കി മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ വിനോജ്, ഷൈബു അഗസ്റ്റിന്‍, സജി, തന്‍സീര്‍, സുനീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും മാനസിക മായി പീഡിപ്പിക്കുയും ചെയ്തു എന്നാണ് സില്‍വിയുടെ ആക്ഷേപം.

തന്നെ ഹോട്ടിലേക്ക് ക്ഷണിക്കുക വരെ ഉണ്ടായെന്നാണ് പരാതിയിലുള്ളത്. ലൈംഗികച്ചുവയുള്ള സംസാരവും പ്രവര്‍ത്തികളും പതിവായിരുന്നത്രെ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ആക്രണത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴും ആരോപണ വിധേയര്‍ സില്‍വിയയെ പരസ്യമായി അപമാനിച്ചതായി പറയുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ വച്ച് പരസ്യമായി അധിക്ഷേപിച്ചിട്ടും നേതാക്കള്‍ നടപടിയെടുത്തില്ലെന്ന് സില്‍വി ആരോപിക്കുന്നു.

പാര്‍ട്ടി നേതൃത്വം ഒരു നടപടിക്കും മുതിരാത്തതാണ് ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് സില്‍വി പറയുന്നത്.

English summary
AAP candidate of Idukki filed complaint for molestation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X