എഎപി കേരളത്തില്‍ മത്സരിക്കും: പ്രശാന്ത് ഭൂഷന്‍

വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില സീറ്റുകളില്‍ മത്സരിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകനും എഎപി നേതാവുമായ പ്രശാന്ത് ഭൂഷനും കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. മത്സരിക്കേണ്ട സീറ്റുകള്‍ ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അത് പിന്നീട് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അഡ്വക്കേറ്റ് പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകളും പാര്‍ലമെന്റും നീതിന്യായ വ്യവസ്ഥയും എല്ലാം തന്നെ കോര്‍പ്പറേറ്റ് മാഫിയയുടെ നീരാളിപ്പിടിത്തത്തിലാണെന്നും അതിനാല്‍ തന്നെ അധികാര സ്ഥാനങ്ങളിലെ അഴിച്ചുപണിയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. ഇതിന് മാറ്റം വരുത്തണമെങ്കില്‍ ജനാധിപ്യ വവ്യസ്ഥയില്‍ തന്നെ മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ട് ചെയ്യാന്‍ മാത്രമല്ല നിയമ നിര്‍മാണത്തിലും നയ രൂപീകരണത്തിലും ജനം പങ്കാളികളാകമം. അതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അഴിമതിയും സ്ഥാപിത താല്‍പര്യങ്ങളുമാണ് പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഭൂഷണ്‍ പറഞ്ഞു. പരസ്‌കാരം സമ്മാനിച്ച് വിഎസും ഭൂഷനെ അഭിനന്ദിച്ചു. വി എസ് സത്യസന്ധനായ നേതാവാണെന്നു പറയാനും പ്രശാന്ത് ഭൂഷന്‍ മറന്നില്ല.












Click it and Unblock the Notifications