കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്: സാഹിസ്ത പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

ദില്ലി: സമീപകാലത്ത് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടികള്‍ നല്‍കുന്ന ഒരു പാര്‍ട്ടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി. ദില്ലിയില്‍ അധികാരം പിടിച്ചെടുത്ത് കെജ്രിവാള്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തി അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നുണ്ട്. എഎപിയുടെ മത്സരം ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന ആരോപണം കോണ്‍ഗ്രസ് ഇതിനോടകം തന്നെ ഉയര്‍ത്തി കഴിഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കളേയും എഎപി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ് എഎഎപിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ദില്ലിയില്‍ തന്നെ അവര്‍ക്കൊരു തിരിച്ചടി കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ വനിതാ നേതാവായ സാഹിസ്തയെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിക്കുകയായിരുന്നു.

നെടുമുടി വേണുവിനോട് യുവതലമുറ അനാദരവ് കാട്ടി; മരിച്ചപ്പോള്‍ പലരും വന്നില്ല: മണിയന്‍ പിള്ള രാജുനെടുമുടി വേണുവിനോട് യുവതലമുറ അനാദരവ് കാട്ടി; മരിച്ചപ്പോള്‍ പലരും വന്നില്ല: മണിയന്‍ പിള്ള രാജു

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൗണ്‍സിലര്‍

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൗണ്‍സിലര്‍ കൂടിയാണ് സാഹിസ്ത. ശ്രീറാം കോളനി വാർഡ് 64-ഇയിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായാരുന്നു ആം ആദ്മി പാർട്ടി ടിക്കറ്റില്‍ കഴിഞ്ഞ തവണ സാഹിസ്ത വിജയിച്ചത്. വളരെ മികച്ച സ്വീകരണമാണ് പാര്‍ട്ടിയിലേക്ക് കടന്നു വന്ന നേതാവിന് കോണ്‍ഗ്രസ് നല്‍കിയത്.

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

കോണ്‍ഗ്രസിലേക്ക് എത്തും

ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരി ഉള്‍പ്പടേയുള്ള നേതൃത്വത്തില്‍ സംസ്ഥാന ഓഫീസായ രാജീവ് ഭവനിൽ വെച്ച് സാഹിസ്തയ്ക്ക് പാര്‍ട്ടി പതാക കൈമാറി. അരവിന്ദ് കെജ്‌രിവാളിന്റെ സ്വേച്ഛാധിപത്യം കാരണം ആം ആദ്മി പാർട്ടിയിൽ ആർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും തുടര്‍ന്നും നിരവധി നേതാക്കള്‍ അവിടുന്ന് കോണ്‍ഗ്രസിലേക്ക് എത്തുമെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അനിൽ ചൗധരി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെ രീതി ആം ആദ്മി പാർട്ടിയുടെ

അരവിന്ദ് കെജ്‌രിവാളിന്റെ രീതി ആം ആദ്മി പാർട്ടിയുടെ ഓരോ പ്രവർത്തകനെയും ബാധിക്കുന്നുണ്ടെന്നും ഒരു ജനപ്രതിനിധിക്കും സ്വന്തം അഭിപ്രായപ്രകാരം പ്രദേശത്ത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ല. പൂർണ നിയന്ത്രണം അരവിന്ദിന്റെ കൈയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാഹിസ്തയ്‌ക്കൊപ്പം എഎപിയുടെ നിരവധി സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദി, ബാബർപൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൈലാഷ് ജെയിൻ, ജില്ലാ കോ-ഓർഡിനേറ്റർ ഹർഷ് ചൗധരി എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

അടുത്ത വര്‍ഷം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍

അടുത്ത വര്‍ഷം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ന്യുനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രുമുഖ വനിത നേതാവിന്റെ കടന്ന് വരവ് തങ്ങള്‍ക്ക് ഗുണകരമാവുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നു. നേരത്തെ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നു മേഖലയായിരുന്നു ശ്രീറാം കോളനി. എന്നാല്‍ എഎപിയുടെ വരവോടെ തിരിച്ചടി നേരിട്ടു.

രാജ്യത്ത് കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുണ്ടായിരുന്ന കേന്ദ്രം

രാജ്യത്ത് കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുണ്ടായിരുന്ന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ദില്ലി. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായ പതിനഞ്ച് വര്‍ഷത്തോളം രാജ്യ തലസ്ഥാനം ഭരിച്ച ചരിത്രവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ 2013 മുതല്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടാന്‍ തുടങ്ങി. അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി രംഗത്ത് വന്ന അരവിന്ദ് കെജ്രിവാളിന്റെ വളര്‍ച്ചയായിരുന്നു 2013 ല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയത്.

അന്ന് 8 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ കൂടെ പിന്തുണ

അന്ന് 8 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ കൂടെ പിന്തുണയിലായിരുന്നു അരവിന്ദ് കെജ്രിവാള്‍ ആദ്യമായി ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ 2018 ലേയും 2020 ലേയും തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര ഭരണ പ്രദേശത്ത് കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണ പരാജയം നേരിടേണ്ടി വന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അതിന് ശേഷം തിരിച്ച് വരവിനായി വലിയ ശ്രമങ്ങളാണ് കോണ്‍ഗ്രസ് ദില്ലിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
AAP Delhi Municipal Corporation councillor Sahista joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X