ആം ആദ്മിയുടെ കേരള പേജില്‍ ആള്‍ക്കൂട്ടം
തിരുവനന്തപുരം: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയതോടെ ആം ആദ്മി പാര്‍ട്ടിക്ക് രാജ്യത്തെമ്പാടും മികച്ച സ്വീകരണമാണ്. അതിന്റെ പ്രതിഫലനം ഇങ്ങ് കേരളത്തിലും പ്രകടമാണ്.
ഫേസ്ബുക്കിലെ ചെറിയൊരു കൂട്ടം മാത്രമായിരുന്നു ആദ്യത്തില്‍ ആം ആദ്മിക്കൊപ്പം ഉണ്ടായിരുന്നത്. ദില്ലിക്കഥകള്‍ പറയുന്ന ചില പോസ്റ്റുകളുമായി ഇവര്‍ ഒതുങ്ങിപ്പോയിരുന്നോ എന്ന് പോലും പലരും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ദില്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആം ആദ്മി പാര്‍ട്ടിയുടെ കേരള ചാപ്റ്ററിന്റെ ഫേസ്ബുക്ക് പോജില്‍ സത്യം പറഞ്ഞാല്‍ ആള്‍ക്കൂട്ടം തന്നെയായിരുന്നു. കുറച്ച് ദിവസങ്ങള്‍ കൊണ്ട് ലൈക്ക് അരലക്ഷം കവിയുകയും ചെയ്തു.
ഇത്ര നാളും കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരണമെന്നോ , ശക്തമാകണമെന്നോ ഉള്ള രീതിയില്‍ ചര്‍ച്ചകളൊന്നും അധികം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് തുറന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ മാത്രമേ കാണാനുള്ളൂ. മാറി മാറി വരുന്ന ഇടത്-വലത് ഭരണങ്ങള്‍ക്ക് ഒരു ബദല്‍ വേണ്ടേ എന്നാണ് ചാര്‍ച്ചികന്‍മാരുടെ ചോദ്യം.
ഇതിനിടെ ആം ആദ്മി പാര്‍ട്ടിയുടെ കേരള പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സന്ദര്‍ശകരുടെ തിരക്ക് ക്രമാതീതമായികൂടിയതിനാല്‍ ആംആദ്മി പാര്‍ട്ടി കേരളയുടെ വെബ്‌സൈറ്റ് ഡൗണ്‍ ആയിരിക്കുകയാണ് എന്നായിരുന്നു സന്ദേശം. ഫേസ്ബുക്ക് പേജില്‍ വരുന്ന കമന്റുകളുടേയും മെസ്സേജുകളുടേയും എണ്ണവും ക്രമാതീതമായി കൂടിയിട്ടുണ്ട്. എല്ലാ കമന്റുകള്‍ക്കും മറുപടി നല്‍കാന്‍ ഇത്തിരി സമയം തരണം എന്നും ആം ആദ്മി പാര്‍ട്ടി കേരള ചാപ്റ്റര്‍ അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications