ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല; ബിജെപി ഭരണത്തിലൂടെ ജനം അത് തിരിച്ചറിയും: എഎപി
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തിയും വർത്തമാനവും അവസാനിച്ചിട്ടില്ലെന്ന് പാർട്ടി കേരള സംസ്ഥാന കമ്മിറ്റി. ബി ജെ പി ഭരണ കാലയളവില്‍ ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി രാജ്യ തിരിച്ചറിയും. അടുത്ത തവണ എഴുപതിൽ എഴുപതെന്ന അംഗീകാരത്തിൻ്റെ നിറവോടെ ആം ആദ്മിയുടെ രണ്ടാം വരവിനും രാജൃം സാക്ഷിയാവും. ജനാധിപതൃത്തിൻ്റെ സൗകുമാരൃങ്ങളത്രയും അനുഭവിച്ചറിഞ്ഞ ഒരു ജനതക്ക് മുന്നിൽ അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുക എന്നത് തന്നെ ആയിരിക്കും ബി ജെ പിയു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
നാളിതുവരേ കണ്ട് മടുത്ത രാഷ്ട്രീയ വൃത്തികേടുകൾ തൂത്ത് വൃത്തിയാക്കി സമ്പൂർണ്ണ വൃവസ്ഥാ പരിവർത്തനം ലക്ഷൃമിട്ട് 2012 ൽ അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിൽ ക്ഷുഭിത യൗവ്വനങ്ങൾ പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ ഞങ്ങൾക്ക് മറ്റ് സ്വപ്നങ്ങളില്ലായിരുന്നു. ജനാധിപതൃത്തിൻ്റെ പറുദിസയായി അവതരിപ്പിച്ച് പോന്ന ആം ആദ്മി രാഷ്ട്രീയത്തിൻ്റെ ഉദയ നാട് ഇന്ന് മറ്റൊരു പാർട്ടിയെ സ്വീകരിക്കുമ്പോഴും തികച്ചും അഭിമാന ബോധത്തോടെയാണീ പടിയിറക്കം.

വെറുപ്പും വർഗീയതയും വിളമ്പാതെ ആദൃമായി നമ്മളവിടെ ബി ജെ പി മത്സരിക്കുന്നത് കണ്ടു. പ്രകടന പത്രികയിലെവിടെയും അത്തരം പ്രഖൃാപനങ്ങളോ വീരവാദങ്ങളോ കണ്ടില്ല. ആം ആദ്മിയോട് മത്സരിക്കാൻ അത് മതിയാവില്ലെന്ന് രണ്ട് വട്ടം അനുഭവിച്ചറിഞ്ഞ ബി ജെ പി ഇക്കുറി മത്സരിച്ചത് ആപ്പുയർത്തിയ ജനക്ഷേമ രാഷ്ട്രീയം അപ്പടി കോപിയടിച്ചായിരുന്നു. എന്ന് മാത്രമല്ല ആപ്പിനേകാൾ ഒരുപടി കൂടി കടത്തി വെട്ടി വിവിധ ക്ഷേമ പദ്ധതികളും പ്രഖൃാപിച്ചു.
യുവാക്കൾക്ക് തൊഴിലില്ലായ്മ്മ വേതനമായി ഒറ്റത്തവണ 15000 രൂപയും വനിതകൾക്ക്2500 രൂപയും അതിന് പുറമേ 3000 രൂപ വരേ വയോജന പെൻഷനും കൂടാതെ 21000 രൂപ ഗർഭിണികൾക്കുളള സഹായവും വാഗ്ദ്ധാനങ്ങളിലുണ്ട്. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സിലിണ്ടർ സൗജനൃവും ബാക്കി വരുന്നവക്ക് അഞ്ഞൂറ് രൂപാ നിരക്കും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ മുഖൃ വിഷയമായിരുന്നുവെന്നും പാർട്ടി നേതൃത്വം അവകാശപ്പെടുന്നു.
കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി സർക്കാർ തികച്ചും സൗജനൃമായി തുടർന്ന് പോരുന്ന വെളളം വൈദൃുതി വിദൃഭൃാസം ചികിത്സ യാത്രാ തുടങ്ങിയ സൗകരൃങ്ങളിലൊന്നു പോലും നിർത്തലാക്കാതെയാവും പുതിയ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക എന്നാണ് ബി ജെ പിയുടെ പ്രകടന പത്രികയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതായി വന്ന സതൃ പ്രസ്ത്താവന. ഷീല ദീക്ഷിതിൻ്റെ കാലത്തുണ്ടായിരുന്ന പൊതുകട ബാധൃത പൂർണ്ണമായും പരിഹരിച്ച് കൊണ്ട് നൂറ് സൗജനൃങ്ങൾ തുടരുമ്പോൾ തന്നെ വർഷങ്ങളായി മിച്ച ബജറ്റാണ് ഡൽഹിയിൽ അവതരിപ്പിച്ച് പോരുന്നത്.
അധികാരത്തിൻ്റെ ഹുങ്ക് ഒരിക്കൽ പോലുമണിയാതെ ജനങ്ങളിൽ ഒരാളായി അവർക്ക് വേണ്ടിയാണ് ആം ആദ്മി നിലകൊണ്ടത്. പത്ത് വർഷത്തെ ഭരണം പിന്നിടുമ്പോഴും ശോഷിച്ച പാർട്ടി ഖജനാവും കാലിയായ നേതാക്കളുടെ ബാങ്ക് ബാലൻസിൻ്റേയും സംഭാവന കൂടിയാണ് ഡൽഹിയുടെ സമ്പന്നമായ ഖജനാവും ക്ഷേമ പദ്ധതികളും....
അഴിമതിയും അനാവശൃ ചിലവുകളുമായി നഷ്ട്ടപ്പെടുമായിരുന്ന ശതകോടികൾ ഖജനാവിൽ നിന്ന് ചോർന്ന് പോകാതെ ജനങ്ങളുടെ പണം ജനങ്ങളിലേക്ക് തന്നെ ഉറപ്പാക്കുക എന്ന ലളിത രാഷ്ട്രീയത്തിലൂടെയാണ് ആം ആദ്മിക്ക് ഇത് സാധൃമായത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ ഒരു ബഡ്ജറ്റ് കാലത്തും അനൃായമായ നികുതി വർദ്ധനവോ നിരക്ക് വർദ്ധനവോ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കേണ്ടി വന്നില്ല. ഇടക്കാലത്ത് ഇന്ധന വില വർദ്ധനവ് പാരമൃത്തിലെത്തിയപ്പോൾ സംസ്ത്ഥാന വിഹിതത്തിൽ നിന്ന് ഏഴ് രൂപയോളം ലിറ്ററിന് ഇന്ധന നികുതി ഒഴിവാക്കി രാജൃത്തിന് തന്നെ മാതൃകയുമായി.
മുഖൃമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പരസൃ യുദ്ധം പ്രഖൃാപിച്ച ബി ജെ പിയുടെ കേന്ദ്ര നിലപാടുകളോട് നിരന്തരം പോരടിക്കേണ്ട ഗതികേടിന് ഒടുവിലായിരുന്നു ഡൽഹിയിലെ ഓരോ ജനക്ഷേമ പദ്ധതികളുടേയും പൂർത്തീകരണം.ജനങ്ങൾ തിരഞ്ഞെടുത്ത മുഖൃമന്ത്രിയെ പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ത്ഥയിൽ വരിഞ്ഞ് മുറുക്കി അദ്ദേഹത്തിൻ്റെ മുകളിൽ പ്രതിഷ്ഠിച്ച ലഫ്ൻ്റനൻ്റ് ഗവർണറെ വെച്ചായിരുന്നു ഡൽഹി ഭരണത്തിലെ ബി ജെ പിയുടെ നിരന്തര കൈകടത്തൽ.
കേന്ദ്ര സംസ്ത്ഥാന ഏറ്റുമുട്ടലുകളില്ലാതെ അവകാശപ്പെട്ട നികുതി വിഹിതം പിടിച്ച് വെക്കുന്ന നീതി കേടിന് വിധേയമാകാതെ പറഞ്ഞതൊക്കൊയും പ്രാവർത്തികമാക്കാനുളള സുവർണ്ണാവസരമാണ് ഇന്നിപ്പോൾ ബി ജെ പിക്ക് ലഭിച്ചിരിക്കുന്നത്. ഇതിനകം അധികാരമുളള 22 സംസ്ത്ഥാനത്ത് ഒരിടത്ത് പോലും നടപ്പിലാക്കി മാതൃകയാക്കാൻ കഴിയാത്ത വലിയ പ്രഖൃാപനങ്ങളും കെജ്രിവാളിൻ്റെ സൗജനൃങ്ങൾ തുടരുമെന്ന ഉറപ്പും പാലിക്കാൻ ബി ജെ പിക്ക് കഴിഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തീർച്ചയായും ആം ആദ്മികളായിരിക്കും.
രാജൃം ഭരിക്കുന്ന പാർട്ടിയുടെ നടാടെയുളള ഈ മാറ്റം ആം ആദ്മി രാഷ്ട്രീയത്തിനുളള അംഗീകാരമായത് മാറും.ഇനി അതല്ല പ്രകടന പത്രിക മറന്നാണ് ബി ജെ പിയുടെ മുന്നോട്ടുളള യാത്രയെങ്കിൽ ആം ആദ്മി എന്തായിരുന്നു എന്ന് രാജൃത്തിന് എളുപ്പം മനസിലാക്കാനും അതുപകരിക്കും. അടുത്ത തവണ എഴുപതിൽ എഴുപതെന്ന അംഗീകാരത്തിൻ്റെ നിറവോടെ ആം ആദ്മിയുടെ രണ്ടാം വരവിനും രാജൃം സാക്ഷിയാവും. ജനാധിപതൃത്തിൻ്റെ സൗകുമാരൃങ്ങളത്രയും അനുഭവിച്ചറിഞ്ഞ ഒരു ജനതക്ക് മുന്നിൽ അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുക എന്നത് തന്നെ ആയിരിക്കും ബി ജെ പി യുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ജനവിധിയെ അംഗീകരിച്ച് കൊണ്ട് പ്രതിപക്ഷ ദൗതൃം നിറവേറ്റാൻ നിരാശയൊട്ടുമില്ലാതെ ആം ആദ്മി ഇന്ദ്രപ്രസ്ത്ഥത്തിൽ കൂടുതൽ ജാഗ്രതയോടെ തന്നെ ഇനിയുമുണ്ടാവും.
കേന്ദ്രത്തിന് കീഴിലെ സകല അന്രേഷണ ഏജൻസികളേ പരമാവധി ഉപയോഗപ്പെടുത്തിയും ഉദ്രോഗസ്ത്ഥരേ രാഷ്ട്രീയ പ്രേരിതമായി ദുരുപയോഗം ചെയ്തിട്ടും ആം ആദ്മിയോട് രണ്ട് വട്ടം വൻ പരാജയം ഏറ്റുവാങ്ങിയ ബി ജെ പിയുടെ ഈ തിരിച്ചു വരവ് കെജ്രിവാൾ സർക്കാർ തുടർന്ന് വന്ന നൂറ് സൗജനൃങ്ങളോടൊപ്പം പിന്നെയും പ്രഖൃാപിച്ച ജനക്ഷേമ പദ്ധതികൾ ഒന്ന് മാത്രമാണ് എന്നത് തന്നെയാണ് ആം ആദ്മിയുടെ രാഷ്ട്രീയ വിജയം.അതേ, രാഷ്ട്രീയം മാറ്റാൻ വന്നവർ ചരിത്രത്തിൽ ഇല്ലാത്ത വിധം അത് മാറ്റി മറിച്ച് തന്നെയാണ് താൽക്കാലികമായെങ്കിലുമുളള ഇടവേളയിലേക്ക് പ്രവേശിക്കുന്നത്.ആം ആദ്മി രാഷ്ട്രീയത്തിൻ്റെ പ്രസക്തിയും വർത്തമാനവും അവസാനിക്കുകയല്ല മറിച്ച് ബി ജെ പി ഭരണത്തിലൂടെ രാജൃം നാളെ അത് തിരിച്ചറിയാൻ പോവുകയാണെന്ന് വേണം കരുതാനെന്നും ആം ആദ്മി പാർട്ടി കേരള നേതൃത്വം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications