കേരളത്തില്‍ ആപ്പിന് വോട്ടുപിടിക്കാന്‍ ഇവര്‍
കൊച്ചി: ജനലോക്പാല്‍ ബില്ലില്‍ തട്ടി ദില്ലിയിലെ ഭരണം വലിച്ചെറിഞ്ഞ തങ്ങളുടെ അടുത്ത ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പാണ് എന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ തലത്തില്‍ മത്സരിക്കാനുള്ള 20 സ്ഥാനാര്‍ഥികളുടെ പട്ടികയും പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖര്‍ തന്നെയാണ് ആപ്പിന് വേണ്ടി വോട്ടുതേടാന്‍ എത്തുന്നത്.
കേരളത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ബദലായി ഒരു മൂന്നാം മുന്നണിയാകാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമോ എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. സാമൂഹിക പ്രവര്‍ത്തകരും ഇച്ഛാഭംഗം വന്ന കുറച്ചധികം സി പി എമ്മുകാരുമാണ് കേരളത്തിലെ ആപ്പിന്റെ എടുത്തുപറയാനുള്ള നേതാക്കള്‍.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ചലനമുണ്ടാക്കാന്‍ കഴിയുമോ, ആരൊക്കെയായിരിക്കും ആപ്പ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും മത്സരിക്കുക. ജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രമേ ആപ്പ് കേരളത്തില്‍ മത്സരിക്കൂ എന്നാണ് സൂചനകള്‍.

സാറാ ജോസഫ്
സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറാ ജോസഫാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള പ്രമുഖരില്‍ ഒരാള്‍. സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് അധികകാലം ആയിട്ടില്ല. സാറ ടീച്ചര്‍ തൃശ്ശൂരില്‍ മത്സരിക്കും എന്നാണ് റിപ്പോര്‍ട്ട്.

എം എന്‍ കാരശ്ശേരി
മലപ്പുറത്താകും എം എന്‍ കാരശ്ശേരി മത്സരിക്കുക. എഴുത്തുകാരനും അധ്യാപകനുമായ എം എന്‍ കാരശ്ശേരി മലപ്പുറത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് എന്ന് പാര്‍ട്ടി കരുതുന്നു.

എന്‍ എം പിയേഴ്സന്
രാഷ്ട്രീയ നിരീക്ഷകനായ എം എന്‍ പിയേഴ്സണ്‍ ഇതുവരെ ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. എന്നാല്‍ ആപ്പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള പാനലില്‍ പിയേഴ്സനും ഉണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ പിയേഴ്സന് മത്സരിക്കാനിടയുണ്ട് എന്നാണ് സൂചന.

അഡ്വ. ഡി ബി ബിനു
അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ ഡി ബി ബിനു ആം ആദ്മി സ്ഥാനാര്‍ഥിയായി എറണാകുളത്ത് നിന്നാകും മത്സരിക്കുക. അറിയപ്പെടുന്ന ആര് ടി ഐ ആക്ടിവിസ്റ്റു കൂടിയാണ് ബിനു.

മത്സരിക്കാന്‍ 40 പേര്?
മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് നാല്പതോളം പേര് പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്, വെബ്സൈറ്റിലൂടെയാണ് പാര്‍ട്ടിക്ക് ഈ അപേക്ഷകള്‍ ലഭിച്ചത്.

പ്രഖ്യാപനം മാര്‍ച്ച് 1 ന്
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഒന്നിന് പ്രഖ്യാപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications