കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ആപ്പിന് വോട്ടുപിടിക്കാന്‍ ഇവര്‍

Google Oneindia Malayalam News

കൊച്ചി: ജനലോക്പാല്‍ ബില്ലില്‍ തട്ടി ദില്ലിയിലെ ഭരണം വലിച്ചെറിഞ്ഞ തങ്ങളുടെ അടുത്ത ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പാണ് എന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ തലത്തില്‍ മത്സരിക്കാനുള്ള 20 സ്ഥാനാര്‍ഥികളുടെ പട്ടികയും പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖര്‍ തന്നെയാണ് ആപ്പിന് വേണ്ടി വോട്ടുതേടാന്‍ എത്തുന്നത്.

കേരളത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ബദലായി ഒരു മൂന്നാം മുന്നണിയാകാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമോ എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. സാമൂഹിക പ്രവര്‍ത്തകരും ഇച്ഛാഭംഗം വന്ന കുറച്ചധികം സി പി എമ്മുകാരുമാണ് കേരളത്തിലെ ആപ്പിന്റെ എടുത്തുപറയാനുള്ള നേതാക്കള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ചലനമുണ്ടാക്കാന്‍ കഴിയുമോ, ആരൊക്കെയായിരിക്കും ആപ്പ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും മത്സരിക്കുക. ജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രമേ ആപ്പ് കേരളത്തില്‍ മത്സരിക്കൂ എന്നാണ് സൂചനകള്‍.

സാറാ ജോസഫ്

സാറാ ജോസഫ്

സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറാ ജോസഫാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള പ്രമുഖരില്‍ ഒരാള്‍. സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് അധികകാലം ആയിട്ടില്ല. സാറ ടീച്ചര്‍ തൃശ്ശൂരില്‍ മത്സരിക്കും എന്നാണ് റിപ്പോര്‍ട്ട്.

എം എന്‍ കാരശ്ശേരി

എം എന്‍ കാരശ്ശേരി

മലപ്പുറത്താകും എം എന്‍ കാരശ്ശേരി മത്സരിക്കുക. എഴുത്തുകാരനും അധ്യാപകനുമായ എം എന്‍ കാരശ്ശേരി മലപ്പുറത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് എന്ന് പാര്‍ട്ടി കരുതുന്നു.

എന്‍ എം പിയേഴ്‌സന്‍

എന്‍ എം പിയേഴ്‌സന്‍

രാഷ്ട്രീയ നിരീക്ഷകനായ എം എന്‍ പിയേഴ്‌സണ്‍ ഇതുവരെ ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. എന്നാല്‍ ആപ്പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള പാനലില്‍ പിയേഴ്‌സനും ഉണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിയേഴ്‌സന്‍ മത്സരിക്കാനിടയുണ്ട് എന്നാണ് സൂചന.

അഡ്വ. ഡി ബി ബിനു

അഡ്വ. ഡി ബി ബിനു

അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ ഡി ബി ബിനു ആം ആദ്മി സ്ഥാനാര്‍ഥിയായി എറണാകുളത്ത് നിന്നാകും മത്സരിക്കുക. അറിയപ്പെടുന്ന ആര്‍ ടി ഐ ആക്ടിവിസ്റ്റു കൂടിയാണ് ബിനു.

മത്സരിക്കാന്‍ 40 പേര്‍?

മത്സരിക്കാന്‍ 40 പേര്‍?

മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നാല്‍പതോളം പേര്‍ പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്, വെബ്‌സൈറ്റിലൂടെയാണ് പാര്‍ട്ടിക്ക് ഈ അപേക്ഷകള്‍ ലഭിച്ചത്.

 പ്രഖ്യാപനം മാര്‍ച്ച് 1 ന്

പ്രഖ്യാപനം മാര്‍ച്ച് 1 ന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഒന്നിന് പ്രഖ്യാപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

English summary
AAP likely to announce their LS candidates by March.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X