കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എഎപി നിശ്ചലം; ഓഫീസ് തുറന്നിട്ട് മാസങ്ങള്‍... പുതിയ പാര്‍ട്ടി സംബന്ധിച്ച് സര്‍വ്വെ

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയതലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം മരവിച്ചിരിക്കുകയാണ്. കേരളത്തിലെ പാര്‍ട്ടിയുടെ സ്ഥിതിയും മറിച്ചല്ല. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം തീരെ നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം മരവിപ്പിച്ച സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടില്ല.

AAp

പുതിയ പാര്‍ട്ടി രൂപീകരിക്കണോ, അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരണമോ എന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വെ നടക്കുന്നുണ്ടെന്നു മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന കമ്മിറ്റി മുതല്‍ പ്രാദേശിക കമ്മിറ്റി വരെ ഇല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിട്ട നാല് മാസമായി. ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ പലതും തുറക്കാറില്ല. പല ഓഫീസുകളുടെയും വാടക കൊടുത്തിട്ടുമില്ല.

പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ല. കേന്ദ്ര നേതൃത്വം കേരള ഘടകത്തെ കാര്യമായി എടുക്കാത്തതാണ് പ്രശ്‌നമെന്ന് ചിലര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് സിആര്‍ നീലകണ്ഠനടക്കമുള്ള നേതാക്കളെ പദവിയില്‍ നിന്ന് മാറ്റിയിരുന്നു. ഇതും പ്രതിസന്ധിക്ക് കാരണമായി. സജീവമായിരുന്ന പല പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

ദില്ലിയിലും പഞ്ചാബിലും ഹരിയാനയിലുമാണ് പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിയുണ്ടായിരുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരജായം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ദില്ലിയില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എഎപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്.

English summary
AAP Lost ground in Kerala After Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X