കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ തീവ്ര സ്വഭാവക്കാരെന്ന് പോലീസ്! മുഖ്യമന്ത്രി പങ്കെടുക്കില്ല

  • By Aami Madhu
Google Oneindia Malayalam News

ആര്‍ത്തവത്തിന് അയിത്തമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊച്ചിയില്‍ തുടങ്ങിയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുമാനം.

arpopin-1547359906.jp

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തീവ്രസ്വഭാവക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് കൊച്ച് റേഞ്ച് ഐജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

അതേസമയം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍, സിപിഐ നേതാവ് ആനി രാജ, സികെ ജാനു, സാറാ ജോസഫ്, കെ അജിത, സജിത്ത് എം കപിക്കാട്, സുനില്‍ പി ഇളയിടം തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.ആര്‍ത്തവ അയിത്തത്തിനെതിരെ ശനിയാഴ്ച വൈകീട്ടോടെയാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി തുടങ്ങിയത്. ഇന്നലെ നടന്ന പരിപാടിയുടെ പൊതുസമ്മേളനം സംവിധായകന്‍ പാ രഞ്ജിത്താണ് ഉദ്ഘാടനം ചെയ്തത്.

English summary
aarpo aarthavam cm pinarayi vijayan wont participate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X