എംബി രാജേഷിന് വേണ്ടി ആഷിക് അബുവും ഇര്‍ഷാദും എത്തി; തൃത്താലയില്‍ ഇനി കെആര്‍ മീരയും എത്തുന്നു
തൃത്താല: കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് തൃത്താലയില്‍ നടക്കുന്നത്. എകെജിയെ അധിക്ഷേപിക്കുകയും അതില്‍ കൃത്യമായ ഒരു ഖേദപ്രകടനം പോലും നടത്താത്ത വിടി ബല്‍റാമിനെ ഏത് വിധേനയും തോല്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തവണ സിപിഎം.
അതിനായി മുന്‍ എംപി എംബി രാജേഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എംബി രാജേഷിനെ പിന്തുണച്ചത് ഒരുപാട് പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്. എകെജി വിവാദത്തില്‍ വിടി ബല്‍റാമിന്റെ ആഹ്വാനത്തെ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണം നേരിട്ട കെആര്‍ മീരയും തൃത്താലയില്‍ എത്തുകയാണ്. വിശദാംശങ്ങള്‍...

ആഷിക് അബു എത്തി
എംബി രാജേഷിനെ പിന്തുണച്ചുകൊണ്ടാണ് സംവിധായകനും നിര്‍മാതാവും ആയ ആഷിക് അബു എത്തിയത്. ഡെമോക്രസി ഡയലോഗ് എന്ന പരിപാടിയില്‍ പങ്കെടുത്ത ആഷിക് അബു, അതിന് ശേഷം കുമരനല്ലൂരില്‍ എംബി രാജേഷിന്റെ റോഡ് ഷോയിലും ആഷിക് അബു പങ്കെടുത്തു.

നടന് ഇര്‍ഷാദ്
മണ്ഡലത്തില്‍ എംബി രാജേഷിന്റെ റോഡ് ഷോ നടക്കന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമ താരം ഇര്‍ഷാദിന്റെ രംഗപ്രവേശനം. തുടര്‍ന്ന് റോഡ് ഷോയില്‍ അല്പം നേരം രാജേഷിനൊപ്പം പങ്കെടുത്തതിന് ശേഷമാണ് ഇര്‍ഷാദ് മടങ്ങിയത്.

കെആര്‍ മീരയും ബെന്യാമനും
ഏപ്രില്‍ 3 ന് തൃത്താല മണ്ഡലത്തില്‍ എംബി രാജേഷിന് പിന്തുണ അര്പിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ സാഹിത്യകാരായ കെആര്‍ മീര, ബെന്യാമന്, സുസ്മേഷ് ചന്ദ്രോത്ത്, എന്‍പി നിസ എന്നിവരും പങ്കെടുക്കുന്നുണ്ട്. സിനിമ, സാഹിത്യ, സാംസ്കാരിക മേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് രാജേഷിന് ലഭിക്കുന്നത്.

കെആര്‍ മീര എത്തുമ്പോള്‍
രാജേഷിന് പിന്തുണയര്‍പ്പിച്ച് കെആര്‍ മീര എത്തുന്നത് തൃത്താലയില്‍ മാത്രമല്ല, കേരളമാകെ ചര്‍ച്ചയാവുകയാണ്. കെആര്‍ മീരയ്ക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും തുടര്‍ന്ന് ബല്‍റാം ആരാധകര്‍ കെആര്‍ മീരിയ്ക്ക് നേരെ നടത്തിയ സൈബര്‍ ആക്രമണവും കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്.

വീണ്ടും ചര്‍ച്ച
അടുത്തിടെ ഡോ പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് കെആര്‍ മീര എഴുതിയ കുറിപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എകെജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിവാദത്തില്‍ നടത്തിയ പ്രതികരണമായിരുന്നു ബല്‍റാമിനെ കെആര്‍ മീരയ്ക്കെതിരെ തിരിച്ചത്.

പ്രമുഖര്‍ രംഗത്ത്
എംബി രാജേഷിനെ പിന്തുണച്ച് ഒരുപാട് പ്രമുഖര്‍ വേറേയും രംഗത്തുണ്ട്. കവിയും ഗാനരചയിതാവും ആയ റഫീഖ് അഹമ്മദ്, എഴുത്തുകാരനും നടനും ആയ വികെ ശ്രീരാമന്, കവി പിപി രാമചന്ദ്രന്, നോവലിസ്റ്റ് ടിഡി രാമകൃഷ്ണന് തുടങ്ങിയവരും രാജേഷിന് വോട്ടഭ്യര്‍ത്ഥിച്ച് വീഡിയോ സന്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

മൂന്നാം തവണ
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയിരുന്നു വിടി ബല്‍റാമിന്റെ കന്നിയങ്കം. അന്ന് സിപിഎം നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു വിടി ബല്‍റാം തോല്പിച്ചത്. 2016 ല്‍ സുബൈദ ഇസഹാക്കിനെ പരാജയപ്പെടുത്തി ബല്‍റാം വീണ്ടും വിജയിച്ചു. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് വിടി ബല്‍റാം തൃത്താലയില്‍ ജനവിധി തേടുന്നത്.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications