ദിലീപിന് വേണ്ടി ചെറിയ കലാപമെങ്കിലും നടത്തണം.. ദിലീപ് പാവാടാ'ക്കാരെ പൊളിച്ചടുക്കി ആഷിഖ് അബു!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി അനുകൂല തരംഗം സൃഷ്ടിക്കാന്‍ പാടുപെടുകയാണ് ചിലര്‍. അതിനായി ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി അപമാനിക്കാനും പലരും മടിക്കുന്നില്ല. ബൈജു കൊട്ടാരക്കരയെപ്പോലുള്ളവരൊഴിച്ച് മുന്‍നിരയിലുള്ളവര്‍ ദിലീപിനെതിരെ ശബ്ദിക്കുന്നത് വിരളമാണ്. എന്നാല്‍ തുടക്കം മുതല്‍ക്കേ നടിക്കൊപ്പമെന്ന നിലപാടെടുക്കുന്ന സംവിധായകന്‍ ആഷിഖ് അബു ദിലീപ് അനുകൂലികള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ്.

സിനിമാക്കാരുടെ ഇരട്ടമുഖം
നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമയുടെ ഇരട്ടമുഖമാണ് കേരളം കണ്ടത്. ഒരേസമയം ഇരയ്ക്ക് ഒപ്പവും കുറ്റാരോപിതന് ഒപ്പവും എന്ന നട്ടെല്ലില്ലാത്ത നിലപാടാണ് സിനിമയിലെ പ്രമുഖരടക്കം കൈക്കൊണ്ടത്. യഥാർത്ഥത്തിൽ ഇവരിൽ പലരും പേരിന് മാത്രമാണ് നടിക്കൊപ്പം. നില ഉറപ്പിച്ചിരിക്കുന്നത് സിനിമയിലെ അതിശക്തനായ നടനൊപ്പം തന്നെയാണ്

ഇത് വ്യത്യസ്ത നിലപാട്
ഇക്കാര്യത്തിൽ വ്യത്യസ്തരാവുന്നത് വിമൻ ഇൻ സിനിമ കളക്ടീവിലെ സ്ത്രീകളും ആഷിഖ് അബുവിനെ പോലുള്ള ചില പുരുഷന്മാരും മാത്രമാണ്. ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്ന നടൻ ശ്രീനിവാസൻ, പ്രമുഖ അഭിഭാഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിച്ചൊട്ടിച്ചിരിക്കുകയാണ് ആഷിഖ് അബു

എന്നും അവൾക്കൊപ്പം
തന്റെ നിലപാടുകൾ എന്നും അവൾക്കൊപ്പമാണ്, അവൾക്കൊപ്പം മാത്രമാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ആഷിഖ്. ദിലീപിന്റെ ഔദാര്യം പറ്റിയവർ അയാളെ പിന്തുണയ്ക്കണം എന്ന് പറയുന്ന ഇരട്ടത്താപ്പിനൊപ്പമല്ല താനെന്ന തുറന്ന പ്രഖ്യാപനം കൂടിയാണ് ആഷിഖിന്റേത്. ദിലീപിനെ അനുകൂലിക്കുന്നവർക്ക് മുന്നിൽ ചില കാര്യങ്ങൾ ആഷിഖ് തുറന്ന് കാട്ടുന്നു

താനടക്കം വിശ്വസിച്ചിരുന്നത്
വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന താനടക്കമുള്ള ആളുകളുറച്ച് വിശ്വാസിച്ചിരുന്നത് എന്ന് ആഷിഖ് പറയുന്നു.

നാടകങ്ങളെ പൊളിച്ചു
പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു എന്നീ വസ്തുതകൾ ആഷിഖ് ചൂണ്ടിക്കാണിക്കുന്നു

നിഷാമിന് വേണ്ടിയും സംസാരിക്കണം
പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സെബാസ്റ്യൻ പോളിനെ ആഷിഖ് ഓർമ്മപ്പെടുത്തുന്നു. പക്ഷേ നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണമെന്ന് ആഷിഖ് അബു പരിഹസിക്കുന്നു

ചെറിയ കലാപമെങ്കിലും വേണം
പലതവണ ദിലീപിന് വേണ്ടി സംസാരിച്ച ശ്രീനിവാസനേയും ആഷിഖ് വിമർശിക്കുന്നു. വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

നിലപാടിന് പിന്തുണ
ആഷിഖ് അബുവിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. സിനിമയിലെ മിക്കവരും ദിലീപിന്റെ അപ്രീതിക്ക് പാത്രമാകുമോ എന്ന് ഭയന്ന് മിണ്ടാതിരിക്കുമ്പോൾ നിലപാട് ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നതിന് ആഷിഖിനെ അഭിനന്ദിക്കുന്നവരാണ് ഭൂരിപക്ഷം പേരും.

ദിലീപിന് വേണ്ടി സെബാസ്റ്റ്യൻ പോൾ
സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തില്‍ ആണ് സെബാസ്റ്റിയന്‍ പോള്‍ ദിലീപിന് വേണ്ടി ശക്തിയുക്തം വാദിച്ചത്. അബ്ദുള്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധത്തെ ആണ് സെബാസ്റ്റ്യന്‍ പോള്‍ ദിലീപിന്റെ അവസ്ഥയോട് താരതമ്യം ചെയ്യുന്നത്.സഹാനുഭൂതി കുറ്റകരമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം എന്ന തലക്കെട്ടിലാണ് സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം

ദിലീപിന് കട്ടസപ്പോർട്ട് എന്ന്
മദനിക്ക് വേണ്ടി സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ഉണ്ടായി ദിലീപിന് വേണ്ടി സംഘടനയുണ്ടാക്കുന്നില്ല, എന്നാല്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം താന്‍ ചേരുന്നു എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട് സന്ദര്‍ശിച്ച ജയറാമിനേയും ഗണേഷ്‌കുമാറിനേയും പ്രശംസിക്കുന്നും ഉണ്ട് സെബാസ്റ്റ്യന്‍ പോള്‍.

ദിലീപ് തെറ്റ് ചെയ്യില്ലെന്ന്
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് ശ്രീനിവാസന്‍ ദിലീപ് അനുകൂല പ്രസ്താവന നടത്തിയത്. ദിലീപ് തെറ്റ് ചെയ്‌തെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണ് എന്നാണ് തന്റെ വിശ്വാസം. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി. പോലീസിന്റെയും കോടതിയുടേയും പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂല നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചിരുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം കാണിക്കില്ലെന്ന് നേരത്തെയും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ആക്രമണത്തിന് ഇരയായ നടിയോട് സിനിമാ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് ഇല്ലാത്ത സ്‌നേഹം ജനങ്ങള്‍ക്ക് എന്തിനാണ് എന്നായിരുന്നു ശ്രീനിവാസന്‍ ചോദിച്ചത്. അത് വെറും തട്ടിപ്പാണ് എ്ന്നും ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications