അടുത്തത് ബെ.കാബു! കെ ബാബുവിനെ പരിഹസിച്ച് ആഷിക് അബു
കൊച്ചി: കെ.എം മാണിയ്ക്കു പിന്നാലെ കെ.ബാബുവിനെയും വെറുതെ വിടാന്‍ ആര്‍ക്കും ഉദ്ദേശ്യമില്ല. ബിജു രമേശ് മന്ത്രി കെ.ബാബുവിനെതിരെ തിരിഞ്ഞപ്പോള്‍ ജനങ്ങളും ട്രോളുകളും അതിന്റെ പിറകെയായി. സിനിമാ പ്രവര്‍ത്തകരും കെ.ബാബുവിനെ പരിഹസിച്ച് രംഗത്തെത്തി. സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ ആഷിക് അബുവാണ് കെ.ബാബുവിനെതിരെ ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്.
കെഎം മാണിയ്ക്കു പിന്നാലെ കെ.ബാബുവാണ് അടുത്തതായി പടിയിറങ്ങേണ്ടതെന്ന് വിമര്‍ശിച്ചു കൊണ്ടാണ് ആഷിക് അബു രംഗത്തെത്തിയത്. 'അടുത്തത് ബെ.കാബു! അല്ലറ ചില്ലറ തിരുത്താകാം'. ഇങ്ങനെയാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.ബാബുവിന് താന്‍ നേരിട്ട് പോയി അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ബിജു രമേശ് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് ബിജു രമേശ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ചും അനുകൂലിച്ചും ഒട്ടേറെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ അപവാദങ്ങളും, അഴിമതി കഥകളും എത്രനാള്‍ മൂടിവെക്കാന്‍ കഴിയും ഉമ്മന്‍ചാണ്ടീ...എന്നൊക്കെയുള്ള കമന്റുകളാണ് ഉള്ളത്. കെ.എം മാണിയെ പരിഹസിച്ചും ആഷിക് അബു പോസ്റ്റിട്ടിരുന്നു.
അടുത്തത് ബെ. കാബു !അല്ലറ ചില്ലറ തിരുത്താകാം :)Meet Bijibal Maniyil :)
Posted by Aashiq Abu on Tuesday, November 10, 2015












Click it and Unblock the Notifications