അല്ല ആഷിക്കേ... മാനനഷ്ടക്കേസൊന്നും കൊടുക്കുന്നില്ലേ...?
കൊച്ചി: മംഗളം ദിനപത്രത്തിനെതിരെ ഇപ്പം പരാതി കൊടുക്കും എന്ന് പറഞ്ഞിട്ട് ആഷിക് അബുവും റീമയും ഫഹദ് ഫാസിലും ഒക്കെ സംഭവം മറന്ന് പോയോ. കേസ് കൊടുക്കും, നഷ്ടപരിഹാരത്തുക കിട്ടും, അത് നമ്പി നാരായണ്‍ കൊടുക്കും... എന്തൊക്കെ ആയിരുന്നു !!!
കൊക്കെയ്ന്‍ കേസിന്റെ അന്വേഷണത്തിലേക്ക് ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും ഫഹദ് ഫാസിലിന്റേയും പേരുകള്‍ വലിച്ചിഴച്ചു എന്നും വ്യാജ വാര്‍ത്ത നല്കി എന്നും ഒക്കെ പറഞ്ഞായിരുന്നു മംഗളത്തിനെതിരെ ആഷിക് അബുവും റീമയും രംഗത്തിറങ്ങിയത്.

ഫെബ്രിവരി അഞ്ചിന് രാത്രിയിലായിരുന്നു ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മംഗളം നല്കിയ വാര്‍ത്തയെ മാധ്യമ വ്യഭിചാരം എന്നാണ് ആഷിക് വിശേഷിപ്പിച്ചത്. ഫെബ്രുവരി ആറിന് മൂന്ന് പേരും കൂടി പരാതി നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. റീമ കല്ലിങ്കലും രൂക്ഷമായ ഭാഷയിലാണ് മംഗളത്തിനും ലേഖകനും എതിരെ പ്രതികരിച്ചത്.
ഫെബ്രുവരി ആറ് കഴിഞ്ഞു, ഫെബ്രുവരി ഏഴ് ആയി. എന്നാല്‍ കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആഷിക് അബുവോ കൂട്ടരോ പിന്നീടൊന്നും പറഞ്ഞില്ല.
വാര്‍ത്തയില്‍ ആരോപണ വിധേയനായ വ്യക്തിയാണ് സിനിമ താരം ഫഹദ് ഫാസിലും. എന്നാല്‍ ഇത്രയും വിവാദമുണ്ടായിട്ടും ഒരുവാക്കുകൊണ്ട് പോലും പ്രതികരിക്കാന്‍ ഫഹദ് ഫാസില്‍ തയ്യാറായിട്ടില്ല.
എന്തായാലും ഓണ്‍ലൈന്‍ ലോകത്ത് ഇപ്പോഴും ആഷികിനെ അനുകൂലിച്ചും എതിര്‍ത്തും യുദ്ധം തുടരുകയാണ്. സപ്പോര്‍ട്ട് ആഷിക് അബു എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications