ആഷിക് അബുവും യെച്ചൂരിയുടെ ആളാ...!
കൊച്ചി: സിനിമ സംവിധായകന്‍ ആഷിക് അബുവിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാം. പണ്ട് മഹാരാജാസ് കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് എസ്എഫ്‌ഐ നേതാവായിരുന്നു, കോളേജ് യൂണിയന്‍ ചെയര്‍മാനും.
കോളേജ് വിട്ട് സിനിമയില്‍ സജീവമായപ്പോഴും ആഷിക് സിപിഎമ്മിനോടുള്ള അടുപ്പം വിട്ടില്ല. പല രാഷ്ട്രീയ വിഷയങ്ങളിലും ആഷിക് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ പോലും സൃഷ്ടിച്ചു.

സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ആഷിക് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 'വെല്‍ക്കം ചെയ്ഞ്ച് ' എന്നായിരുന്നു ആഷികിന്റെ പോസ്റ്റ്. ചെങ്കൊടിയുടെ പശ്ചാത്തലത്തില്‍ ഇരിയ്ക്കുന്ന യെച്ചൂരിയുടെ ചിത്രവും.
welcome change :)
Posted by Aashiq Abu on Saturday, 18 April 2015
മാറ്റത്തിനെയാണ് ആഷിക് അബു സ്വാഗതം ചെയ്തിരിയ്ക്കുന്നത്. വലിയമാറ്റങ്ങള്‍ക്കുള്ള പാര്‍ട്ടി കോണ്‍ഗ്രസ് എന്നായിരുന്നു സീതാറാം യെച്ചൂരിയും വിശാഖപട്ടണം സമ്മേളനത്തെ വിശേഷിപ്പിച്ചിരുന്നത്.
കേരളത്തിലെ പാര്‍ട്ടി നേതാക്കളുമായിട്ടൊക്കെ അടുത്ത ബന്ധമാണ് ആഷികിന്. സിപിഎം സംസ്ഥാന സമ്മേളന വേദിയിലും ആഷിക് എത്തിയിരുന്നു. ആഷിക്-റീമ വിവാഹത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായ പി രാജീവ് ആയിരുന്നു.
ഫേസ്ബുക്കില്‍ ആഷിക് അബുവിന്റെ പോസ്റ്റിന് പതിനായിരത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. 645 പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications