മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ ! ആഷിഖ് അബുവിന്‍റെ പോസ്റ്റ് വൈറലാവുന്നു
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് വേണ്ടി പ്രമുഖ വസ്ത്ര വ്യവസായി ബീന കണ്ണന്‍ സ്ഥലം വിട്ട് നല്‍കാത്തതിനെതിരെ പ്രതിഷേധം വ്യപകമാകുന്നു. സര്‍ക്കാരും ബീനയും തമ്മില്‍ നടക്കുന്നത് ഒത്തുകളിയാണെന്നും മറ്റുമുള്ള തരത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ സജീവമാണ്. ശീമാട്ടിയ്‌ക്കെതിരായി സംവിധായകന്‍ ആഷിക് അബു കൂടി രംഗത്തെത്തിയിരിയ്ക്കുകയാണ്.
മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ എന്ന ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്ന്. മെട്രോ വികസനത്തിന്റെ പേരില്‍ സ്ഥലമേറ്റെടുപ്പ് തകൃതിയായി നടത്തിയ സര്‍ക്കാര്‍ ശീമാട്ടിയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിരിയ്ക്കുകയാണ്. ശീമാട്ടിയ്ക്ക് മാത്രം എന്തിനാണ് ഈ പ്രത്യേക പരിഗണന എന്നതും അവ്യക്തം.

ബലമായി ഭൂമി പിടിച്ചെടുക്കാമായിരുന്നിട്ടും ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ട് ധാരണാ പത്രം ഒപ്പുവയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 32 സെന്റ് ഭൂമിയാണ് ശീമാട്ടി മെട്രോ നിര്‍മ്മാണത്തിനായി വിട്ടു നല്‍കേണ്ടത്. ചലച്ചിത്ര പ്രവര്‍ത്തകനെക്കാളുപരി സമകാലിക വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്നതില്‍ ആഷിഖ് ശ്രദ്ധ പുലര്‍ത്താറുണ്ട്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് മാണിയ്‌ക്കെതിരെ ആഷിക് നടത്തിയ എന്റെ വക 500 ഹാഷ് ടാഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സജീവം
സമകാലിക വിഷയങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തുന്നയാളാണ് സംവിധായകന്‍ ആഷിഖ് അബു

മാണിയും കോഴയും
കെഎം മാണിയ്‌ക്കെതിരെ എന്റെ വക 500 എന്ന ഹാഷ് ടാഗ് പ്രചരിപ്പിച്ചത് ആഷിഖ് അബുവായിരുന്നു

ഇടതന്‍?
ആഷിഖ് അബുവിന്റെ ഇടത് അനുകൂല നിലപാടുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്

റെയ്ഡ്
ആഷിഖ് അബുവിന്‍രെ കോഫി ഷോപ്പി്ല്‍ റെയ്ഡ് നടന്നെന്ന പേരില്‍ വാര്‍ത്ത പ്രചിരിച്ചിരുന്നു

കൊക്കെയ്ന്‍
കൊക്കെയ്ന്‍ കേസിലും ഈ സംവിധായകനെ ചില മാധ്യമങ്ങള്‍ വലിച്ചിഴച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications