Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ വിഴിഞ്ഞം പ്രസംഗത്തെ 'റോങ് നമ്പറെന്ന് 'വിമര്‍ശിച്ച് ആഷിക് അബു

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ ആഷിക് അബു. സുരേഷ് ഗോപി നടത്തിയ വിഴിഞ്ഞം പ്രസംഗത്തെ ' റോങ് നമ്പര്‍ ' എന്നു വിമര്‍ശിച്ചുകൊണ്ടാണ് ആഷിക് അബു എത്തിയിരിക്കുന്നത്. എന്നാല്‍ ചാനലുകളിലോ പൊതുവേദിയിലോ അല്ല ആഷിക് അബു സുരേഷ് ഗോപിക്കെതിരെ പറഞ്ഞത്. ആഷിക്കിന്റെ ഫേസ് ബുക്ക് പേജിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്.

അദ്ദേഹം നടത്തിയ വിഴിഞ്ഞം പരാമര്‍ശ പ്രസംഗത്തിന്റെ വീഡിയോ ആഷിക് അബു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് റോങ് നമ്പര്‍ എന്ന തലക്കെട്ടുകളോടെയാണ്. ആമീര്‍ ഖാന്റെ പുതിയ ചിത്രമായ പികെയിലൂടെയാണ് റോങ് നമ്പര്‍ എന്ന വാക്ക് എല്ലാവരും കേള്‍ക്കുന്നത്. തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നവരെ പികെ വിശേഷിപ്പിച്ചത് റോങ് നമ്പര്‍ എന്ന വാക്കുകൊണ്ടാണ്.

ashiqabu

ആഷിക് അബുവും ഇങ്ങനെയൊരു വാക്കാണ് സുരേഷ് ഗോപിക്കെതിരെ തൊടുത്തു വിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രസ്താവന തെറ്റായ ഉപദേശമാണെന്നാണ് ആഷിക് അബു ഇതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിനായി കേരളത്തിലെ ഹിന്ദുക്കള്‍ മുന്നോട്ടു വരണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ബിജെപിയോടാണ് തന്റെ രാഷ്ട്രീയ ചായ്‌വ് എന്നും താരം പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ബിജെപി അനുകൂല പ്രസ്താവനയ്‌ക്കെതിരെയാണ് ആഷിക് അബു എത്തിയത്. അദ്ദേഹം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രെമൊ ആണെന്നു വിചാരിച്ചു കാണും എന്നൊക്കെയാണ് ഇതിനെതിരെ മറ്റു ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+