അഹമ്മദിനെതിരെ ആഷിക്കിന്റെ പോസ്റ്റ്
കൊച്ചി: മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെതിരെ സിനിമ സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലീഗിന്റെ പരിപാടിക്കിടെ ഒരാള്‍ അഹമ്മദിന് കൊടുത്ത നിവേദനം പിന്നീട് ചവറ്റുകൊട്ടയിലാണ് കണ്ടതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയുടെ വീഡിയോ ആണ് ആഷിക് പോസ്റ്റ് ചെയ്തത്.
'ഒരു പാവത്തിന്റെ സങ്കട ഹര്‍ജി! ഇ അഹമ്മദിന് ഇനിയും വോട്ട് ചെയ്യണോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ആയിരത്തിലധികം പേര്‍ ലൈക്ക് ചെയ്ത പോസ്റ്റില്‍ അറനൂറോളം പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കമന്റുകളില്‍ അധികവും ലീഗ് അനുകൂലികളുടെ തെറിവിളികളാണ്. ഇടക്കിടെ ചെറിയ ഭീഷണികളും ഉണ്ട്. ശ്രദ്ധിക്കപ്പെട്ട കമന്റുകള്‍ക്ക് ആഷിക് ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്.

നാലാം കിട സിനിമാക്കാരന്‍
എന്നെ നാലാം കിട സിനിമാക്കാരന്‍ എന്ന് വിളിച്ചതുകൊണ്ട് സത്യം സത്യം അല്ലാതെ ആകുന്നില്ല.

കൊടിപിടിച്ച കഥ
മഹാരാജാസ് കോളേജിലെ പഴയ എസ്എഫ്‌ഐ നേതാവാണ് ആഷിക് അബു. നല്ല വൃത്തിക്ക് കൊടിപിടിച്ച് കുറേ അധികം മുദ്രാവാക്യം വിളീം കഴിഞ്ഞിട്ടാണ് കോയാ ഞമ്മള് സില്‍മ പിടിക്കാന്‍ ഇറങ്ങിയത്.

അതെന്താപ്പാ ഈ ഗ്രീന്‍ ആര്‍മി
മുസ്ലീം ലീഗിന്റെ ഗ്രീന്‍ ആര്‍മിക്കിട്ടും ആഷിക്കിന്റെ വക ഒരു കൊട്ട്.

മത്സരിക്കാനല്ലാതെ പിന്നെന്തിനാ തിരഞ്ഞെടുപ്പ്
ഇ അഹമ്മദ് മത്സരിക്കുന്നതുകൊണ്ട് തനിക്കൊന്നും ഇല്ലെന്ന് ആഷിക് അബു.

സിനിമാക്കാരന്‍ ആയതുകൊണ്ട് മിണ്ടാന്‍ പാടില്ലേ
പബ്ലിസിറ്റിക്ക് വേണ്ടിയല്ല തന്റെ പോസ്റ്റ് എന്ന് ആഷിക് വ്യക്തമാക്കുന്നു. സിനിമാക്കാരനായാലെന്താന്‍ മിണ്ടാന്‍ പാടില്ലേ എന്ന് ആഷിക്കിന്റെ ചോദ്യം

ഭീഷണി
ആഷിക്കിനെ ഭീഷണിപ്പെടുത്തിക്കൊണ്ടൊരു കമന്റ്

ഭീഷണിക്ക് മറുപടി
ഭീഷണിക്ക് ആഷിക്കിന്റെ സ്വതസിദ്ധമായ മറുപടി

സിനിമാക്കാരെന്താ മാനത്തീന്ന് പൊട്ടി വീണവരാ
ചില കമന്റുകള്‍ കാണുമ്പോള്‍ ആഷിക്കിന്റെ നിയന്ത്രണം വിട്ടു പോകുന്നുണ്ട്. ഇതാ ഒരു ചൂടന്‍ മറുപടി.

വെടിവച്ച് കൊല്ലുവോ...
ഭീഷണികളും തെറിവിളികളും വിമര്‍ശനങ്ങളും കുന്നുകൂടിയപ്പോള്‍ ആഷിക് പറഞ്ഞത്.

ചില കമന്റുകള്‍
ആഷികിന്റെ മറുപടികള്‍ക്ക് കിട്ടിയ ലൈക്കും ഫോട്ടോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട് ഒരാള്‍

എല്ലാം കൂടി
അറനൂറോളം കമന്റുകള്‍ ഉള്ളതിനാല്‍ പലര്‍ക്കും എല്ലാം വായിച്ചെത്താന്‍ കഴിഞ്ഞു എന്ന് വരില്ല. അതിനായി ഒരാള്‍ ആഷിക് അബു കൊടുത്ത മറുപടികളെല്ലാം കൂടി ഒരു കമന്റ് ആയി ഇട്ടിട്ടുണ്ട്.












Click it and Unblock the Notifications