കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണറ്റിലിങ്ങി നികേഷ് കുമാര്‍; ചുളുവില്‍ നേടിയത് വന്‍ വാര്‍ത്താ പ്രാധാന്യം

  • By Anwar Sadath
Google Oneindia Malayalam News

അഴീക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കിണറ്റിലിറങ്ങിയ അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ പരിഹാസത്തിന് ഇരയായെങ്കിലും ചുളുവില്‍ നേടിയത് വന്‍ വാര്‍ത്താ പ്രാധാന്യം. നികേഷ് എല്ലാ ദിവസങ്ങളിലും അവതരിപ്പിച്ചുപോരുന്ന ഗുഡ്‌മോര്‍ണിങ് അഴീക്കോട് എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു കിണറ്റിലിറങ്ങിയത്.

നികേഷ് കുമാറിനെതിര 57 കേസ്... ഞെട്ടണ്ട, സംഗതി സത്യമാണ്നികേഷ് കുമാറിനെതിര 57 കേസ്... ഞെട്ടണ്ട, സംഗതി സത്യമാണ്

അഴീക്കോട് മണ്ഡലത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവരാനും ഇതിന് താന്‍ പരിഹാരം കാണുമെന്ന് ഉറപ്പു നല്‍കാനുമായിരുന്നു നികേഷ് പരിപാടി അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി കിണറ്റിലിങ്ങിയ നികേഷ് വെള്ളം മോശമാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നതാണ് വീഡിയോ.

nikesh-well

അഴീക്കോട് പാലോട്ട് വയലിലെ ഒരു വീടിന് സമീപമുള്ള കിണറ്റിലാണ് നികേഷ് ഇറങ്ങിയത്. ശുദ്ധജല പ്രശ്‌നത്തില്‍ നിലവിലെ എംഎല്‍എ യാതൊരു നടപടിയുമെടുക്കാതിരുന്നതിനെ നികേഷ് വിമര്‍ശിച്ചു. അഴീക്കോടിന് ശുദ്ധജലം ഇതെന്റെ വാക്ക് എന്ന് പറഞ്ഞാണ് നികേഷിന്റെ വാചകം അവസാനിക്കുന്നത്.

നികേഷ് കുമാര്‍ കേരള രാഷ്ട്രീയത്തിലെ അക്ഷരത്തെറ്റെന്ന്... പറയുന്നതാര്?നികേഷ് കുമാര്‍ കേരള രാഷ്ട്രീയത്തിലെ അക്ഷരത്തെറ്റെന്ന്... പറയുന്നതാര്?

മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്; നികേഷ് കുമാര്‍,റിപ്പോര്‍ട്ടര്‍ ചാനല്‍?മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്; നികേഷ് കുമാര്‍,റിപ്പോര്‍ട്ടര്‍ ചാനല്‍?

സംഭവം ഫേസ്ബുക്കില്‍ വന്‍ പരിഹാസത്തിനാണ് ഇടയാക്കിയത്. എന്നാല്‍, 75,000ത്തോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത് എന്നത് നികേഷ് താന്‍ ലക്ഷ്യമാക്കിയ കാര്യം യാഥാര്‍ഥ്യമായെന്ന് തെളിയിക്കുന്നു. മാധ്യമപ്രവര്‍ത്തകനായ നികേഷിന് ഒരു വാര്‍ത്ത എങ്ങിനെ സൃഷ്ടിക്കാമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒടുവിലത്തെ ലാപ്പില്‍ മുന്നോട്ടുള്ള കുതിപ്പിന് പ്രേരണയാകുന്ന തരത്തിലാണ് നികേഷ് പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

English summary
Aassembly election; Nikesh Kumar good morning Azhikode in well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X