കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാലിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി!

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പുരുഷന്‍മാര്‍ക്ക് വിലക്കുള്ള ഇടങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശി സഞ്ജീവ് കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.ആറ്റുകാൽ ക്ഷേത്രം, ചക്കുളത്ത് കാവ്, അസമിലെ കാമാഖ്യ ക്ഷേത്രം, ബ്രഹ്മ ക്ഷേത്രങ്ങൾ, ഭഗതി മാ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

 aatukal-1540985877.jpg -Pro

വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്ലിം പള്ളികളില്‍ പുരുഷന് ഒപ്പം സ്ത്രീകള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കുക, ആര്‍ത്തവകാലത്ത് മുസ്ലീം സ്ത്രീകളെ നോമ്പ് നോക്കാന്‍ അനുവദിക്കുക, ഹിന്ദു സ്ത്രീകളെ അടുക്കളയില്‍ കയറാന്‍ അനുവദിക്കുക, മുസ്‌ലീം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കുക, ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാന്‍ അനുവദിക്കുക, ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം ആറ്റുകാലിലും ചക്കുളത്തുകാവിലും പുരുഷന്മാര്‍ക്ക് നിലവില്‍ പ്രവേശന വിലക്ക് ഇല്ല. പൊങ്കാല പോലുള്ള ചടങ്ങുകളില്‍ മാത്രമാണ് പുരുഷന്‍മാര്‍ക്ക് വിലക്കുള്ളത്.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി അത് നീക്കം ചെയ്തത്. അതിന് പിന്നാലെയാണ് ഹര്‍ജി.

English summary
aatukal temple men entry plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X