Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ് ലോകം.... പിന്തുണ പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്‌സ്

Recommended Video

cmsvideo
    പിന്തുണ പ്രഖ്യാപിച്ച് AB de Villiers | OneIndia Malayalam

    ജൊഹാന്നസ്ബര്‍ഗ്: കേരളത്തിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് എബി പിന്തുണയറിയിച്ചിരിക്കുന്നത്. കേരളത്തില്‍, കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന ജനതയ്‌പ്പൊപ്പമാണ് എന്റെ ചിന്തയും പ്രാര്‍ത്ഥനയും. പ്രളയത്തില്‍ നൂറിലധികം പേര്‍ക്ക് ജീവനും ഇരുപതിനായിരത്തിലധികം പേര്‍ക്ക് വീടില്ലാതായി. ഭീതിജനകമാണ് അവിടത്തെ കാര്യങ്ങളെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ട്വീറ്റ്. നേരത്തെ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലീവര്‍പൂളും കേരളത്തിനെ പിന്തുണച്ചിരുന്നു.

    ഡിവില്ലിയേഴ്‌സിനും ബാഴ്‌സലോണയ്ക്കും ലിവര്‍പൂളിനും കേരളത്തിലും നിരവധി ആരാധകരുണ്ട്. നേരത്തെ ബാഴ്‌സയുടെയും ലിവര്‍പൂളിന്റെയും ആരാധകര്‍ കേരളത്തിലെ ദുരന്തം വിവരിച്ച് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ക്ലബകളും പിന്തുണയറിയിച്ചത്. നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. ദുരന്തബാധിതരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഞങ്ങളുടെ ഔദ്യോഗിക ഫാന്‍ ക്ലബ്ബായ ലിവര്‍പൂള്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണെന്നും ലിവര്‍പൂള്‍ തങ്ങളുടെ എഫ്ബി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളും താരങ്ങളും ക്രിക്കറ്റ്, ചെസ് താരങ്ങളും കേരളത്തിന് പിന്തുണയറിയിച്ചിരുന്നു.

    photo

    അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ ടഠഉ രീറല ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

    വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

    തിരുവനന്തപുരം- 0471 2730045
    കൊല്ലം- 0474 2794002
    പത്തനംതിട്ട- 0468 2322515
    ആലപ്പുഴ- 0477 2238630
    കോട്ടയം 0481 2562201
    ഇടുക്കി 0486 2233111
    എറണാകുളം 0484 2423513
    തൃശ്ശൂര്‍ 0487 2362424
    പാലക്കാട് 0491 2505309
    മലപ്പുറം 0483 2736320
    കോഴിക്കോട് 0495 2371002
    വയനാട് 9207985027
    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
    ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
    കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
    ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
    കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
    എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+