കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥൻ; ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്ന് മൊഴി!

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ ഉദ്യോഗസ്ഥരായ കെമിക്കൽ എക്സാമിന‌ർ ആർ ഗീതയും അനലിസ്റ്റ് ചിത്രയുടെയും മൊഴി. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ഇവർ കോടതിയിൽ മൊഴി നൽകി.

ദിലീപിനോപ്പം തന്നെയെന്ന് ഓർമ്മിപ്പിച്ച് ഷോൺ ജോർജ്ജ്;മഞ്ജു-ശ്രീകുമാര്‍ വിവാദത്തില്‍ റീപോസ്റ്റ് ദിലീപിനോപ്പം തന്നെയെന്ന് ഓർമ്മിപ്പിച്ച് ഷോൺ ജോർജ്ജ്;മഞ്ജു-ശ്രീകുമാര്‍ വിവാദത്തില്‍ റീപോസ്റ്റ്

സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് മൊഴി നൽകിയ രണ്ട് സാക്ഷികളും. അതേസമയം. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സാക്ഷിയുടെ ഒപ്പില്‍ കൃത്രിമം നടത്തിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നതായി ഡല്‍ഹി ഫോറന്‍സിക് ലാബിലെ സീനിയര്‍ സയന്റിഫിക് എക്‌സാമിനര്‍ ഡോ. എംഎ അലി മൊഴി നല്‍കി.

Abhaya case

സിസ്റ്റര്‍ അഭയ മരിച്ച ദിവസം കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ അഡീഷണല്‍ എസ്‌ഐ ആയിരുന്ന വി.വി അഗസ്റ്റിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായാണ് വെളിപ്പെടുത്തല്‍. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ സാക്ഷിയായി അയ്മനം സ്വദേശി ജോണ്‍ സ്‌കറിയ എന്നയാളുടെ ഒപ്പ് കൃത്രിമമായി ഇട്ടതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവെക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

English summary
Abahaya case; Trial continues in Trivandrum CBI court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X