Get Updates
Get notified of breaking news, exclusive insights, and must-see stories!

കീപ്പെന്നോ കുടുംബം നശിപ്പിച്ചവളെന്നോ വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധത്തേക്കുറിച്ച് ഗായിക

കൊച്ചി: സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ബന്ധത്തെക്കുറിച്ച് നിറംപിടിപ്പിച്ചാ ധാരളം കഥകള്‍ സോഷ്യല്‍ മീഡിയിയില്‍ സജീവമാണ്. ഇത്തരത്തിലുള്ള എല്ലാം സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി ഹിരണ്‍മയി തന്നെ ഈ പ്രണയദിനത്തില്‍ രംഗത്ത് എത്തിരിയിരിക്കുകയാണ്.

gopi

2008 മുതല്‍ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഹിരണ്‍മയി അഭയ വ്യക്തമാക്കുന്നത്. ഹിരണ്‍മയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രണയത്തിലാണ്.

പ്രണയത്തിലാണ്.

2008മുതല്‍ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് ഞാന്‍ തുറന്നുപറഞ്ഞിട്ടില്ല. അതെ ഞാന്‍ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്.

 ഞാന്‍ തീരെ ചെറുതാണ്

ഞാന്‍ തീരെ ചെറുതാണ്

അയാളോടൊപ്പമാണ് കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. മുന്‍പ് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയല്ല ഞാന്‍. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ തീരെ ചെറുതാണ്.

എങ്ങനേയും വിളിക്കാം

എങ്ങനേയും വിളിക്കാം

ഇത്തരത്തില്‍ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബം നശിപ്പിച്ചവളെന്നൊക്കെ വിളിക്കാം.

പൊങ്കാലകള്‍ക്ക് സ്വാഗതം

പൊങ്കാലകള്‍ക്ക് സ്വാഗതം

ഒളിച്ചോടിയുള്ള ജീവിതം മടുത്തു. ഇനിയും പേടിച്ച് ജീവിക്കാന്‍ വയ്യ. അതുകൊണ്ട് ഈ കുറിപ്പ് ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകള്‍ക്ക് സ്വാഗതം. ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം എന്നും പറഞ്ഞു കൊണ്ടാണ് ഹിരണ്‍ മയി തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഹിരണ്‍മയ

മറുപടി

മറുപടി

കുടുംബാംഗങ്ങള്‍ക്കും ഗായിക ഹിരണ്‍മയിക്കും ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ വിമര്‍ശിച്ച വ്യക്തിക്കെതിരെ ശക്തമായ മറുപടിയുമായി ഗോപീ സുന്ദര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇരുവരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്‍റുകളായിരുന്നു ചിലര്‍ രേഖപ്പെടുത്തിയിരുന്നത്.

'കുടുംബം'

'കുടുംബം'

'കുടുംബം' എന്ന കുറിപ്പോടെയാണ് ഗോപീസുന്ദർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിനു താഴെ 'നിങ്ങള്‍ക്ക് വേറെയും ഭാര്യയും കുട്ടികളുമുണ്ടോ? എന്ന ചോദ്യവുമായി വന്ന ഒരു വ്യക്തിക്കായിരുന്നു ഗോപി സുന്ദര്‍ മറുപടി നല്‍കിയത്.

കിടന്നുറങ്ങാന്‍ നോക്കൂ

കിടന്നുറങ്ങാന്‍ നോക്കൂ

അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. ഈ ചിത്രത്തില്‍ എന്റെ അച്ഛനും അമ്മയും സഹോദരിയും ഭര്‍ത്താവും അവരുടെ കുട്ടികളുമുണ്ട്. അവര്‍ക്കില്ലാത്ത ജിജ്ഞാസ നിങ്ങള്‍ക്ക് വേണോ മോനേ, മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നുറങ്ങാന്‍ നോക്കൂ. വാവാവോ...' എന്നായിരുന്നു ഗോപി സുന്ദറിന്‍റെ മറുപടി.

ഫേസ്ബുക്ക് കുറിപ്പ്

ഗോപീ സുന്ദര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+