കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യ പേപ്പറിലെ ചന്ദ്രക്കല; പ്രസ്സിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മന്ത്രി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ചോദ്യ പേപ്പറുകളില്‍ മുസ്ലീം ലീഗിന്റെ ചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

പത്താംക്ലാസിലെ ഇംഗ്ലീഷ് മീഡിയം സാമൂഹ്യശാസ്ത്രത്തിന്റെ ചോദ്യ പേപ്പറിലാണ് ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് മുസ്ലീം ലീഗ് ആയതിനാല്‍ ഇത്തരം ചിഹ്നം ചോദ്യപേപ്പറില്‍ വന്നതിനെതിരെ പ്രതിഷേധവും തുടങ്ങിക്കഴിഞ്ഞു. ഹിന്ദു സംഘടനകളാണ് പ്രധാനമായും പ്രതിഷേധം ഏറ്റെടുത്തത്.

sslc

അതേസമയം, ചോദ്യപേപ്പര്‍ അച്ചടി രഹസ്യ സ്വഭാവമുള്ളതിനാല്‍ സംസ്ഥാനത്തിന് പുറത്തുള്ള പ്രസ്സുകളിലാണ് അച്ചടി നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചോദ്യ പേപ്പര്‍ അവസാനിക്കുന്നിടത്ത് ചിഹ്നങ്ങള്‍ ചേര്‍ക്കുന്നത് പ്രസ്സുകളാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമല്ല ഇതു ചേര്‍ക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത്തരം ചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, മുസ്ലീംലീഗിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന സംഭവം ആയതിനാല്‍ പ്രസ്സിനെ കരിമ്പട്ടികയില്‍ പെടുത്തി ചോദ്യ പേപ്പര്‍ അച്ചടിയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യ പേപ്പറില്‍ മുസ്ലീം ലീഗ് ചിഹ്നം കടന്നുവന്നതിനെ കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
Abdu Rabb responds Kerala SSLC Question Paper with Muslim League Party Symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X