കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സുമാര്‍ മൊസ്യൂളില്‍, തീവ്രവാദികേന്ദ്രത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാക്കില്‍ കുടങ്ങിയ 46 മലയാളി നഴ്സുമാരെ ഐസിസ് തീവ്രവാദികള്‍ മൊസ്യൂളില്‍ എത്തിച്ചു. അടച്ചിട്ടമുറിയില്‍ പാര്‍പ്പിച്ചിരിക്കുന്ന നഴ്‌സുമാര്‍ സുരക്ഷിതാരണെന്നാണ് വിവരം.

തിക്രിത്തിലെ ആശുപത്രിയില്‍ നിന്ന് ജൂണ്‍ 3 നാണ് നഴ്‌സുമാരെ വാഹനത്തില്‍ മൊസ്യൂളിലേക്ക് കടത്തിയത്. ആശുപത്രിക്ക് മുന്നില്‍ വച്ചുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നഴ്‌സുമാര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് നഴ്‌സുമാരെ മൊസ്യൂളിലേക്ക് കടത്തിയത് . പൂര്‍ണമായും തീവ്രവാദികളുടെ അധീനതയിലുള്ള സ്ഥലമാണ് മൊസ്യൂള്‍.

Iraq

മോസ്യൂളിലെ അല്‍ജിഹാരി ആശുപത്രിക്കടുത്തുള്ള പഴയ കെട്ടിടത്തിലാണ് നഴ്സുമാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.കഴിഞ്ഞ ദിവസം വരെ ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫോണില്‍ ചാര്‍ജ്ജ് തീര്‍ന്നതിനാലാകാം ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയാത്തതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.
നഴ്സുമാരെ മോചിപ്പിക്കാമെന്ന് തീവ്രവാദികള്‍ ഉറപ്പ് നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

വെളിച്ചം പോലുമില്ലാത്ത് കെട്ടിടത്തിലാണ് ഇവര്‍ ഉള്ളതത്രെ. സ്‌ഫോടനത്തില്‍ പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കാനായാണ് നഴ്‌സുമാരെ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീവ്രവാദികളില്‍ നിന്ന് നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. തീവ്രവാദികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സുഷമ സ്വരാജ് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സുഷമ സ്വരാജുമായി വീണ്ടും കൂടിക്കാഴ്ച നടത്തുണ്ട് .

English summary
'Abducted' Indian nurses reach Mosul, unharmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X