കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്: സിനിമാക്കാര്‍ക്ക് ബന്ധമില്ല, വാര്‍ത്തകള്‍ ഭാവനകള്‍? നിഷേധിച്ച് ബന്ധു

ഇതെല്ലാം വ്യാജമാണെന്നും സംഭവത്തില്‍ സിനിമ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടോ എന്നതിനെ പറ്റി അറിയില്ലെന്നും ഇരയായ നടിയുടെ ബന്ധു വ്യക്തമാക്കി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച സംഭവത്തില്‍ പുറത്തുവരുന്നത് നിറംപിടിപ്പിച്ച കഥകള്‍. ഇതെല്ലാം വ്യാജമാണെന്നും സംഭവത്തില്‍ സിനിമ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടോ എന്നതിനെ പറ്റി അറിയില്ലെന്നും ഇരയായ നടിയുടെ ബന്ധു വ്യക്തമാക്കി.

പ്രമുഖ സിനമാ നടന്റെ പേരും നിര്‍മാതാക്കളുടെ പേരും സംഭവത്തില്‍ ആരോപിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ എല്ലാം കള്ളമാണെന്ന് ബന്ധു പറയുന്നു.

കേസില്‍ നിന്ന് പിന്‍മാറില്ല

ആക്രമിക്കപ്പെട്ട നടി കേസില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് ബന്ധു പറയുന്നു. കേസില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഉറപ്പ് നല്‍കുന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ നടി പിന്‍മാറുമെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

സിനിമ രംഗത്തുള്ളവരുടെ പേര് പറഞ്ഞിട്ടില്ല

സമൂഹ മാധ്യമങ്ങളിലും ചില പത്രങ്ങളിലും നിറം പിടിപ്പിച്ച കഥകളാണ് എഴുതുന്നത്. നടിയോ അമ്മയോ സിനിമാ രംഗത്തുള്ളവരുടെ പേര് പറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും നടിയുടെ അമ്മയുടെ ബന്ധു വ്യക്തമാക്കുന്നു.

പ്രതികരിക്കാതിരിക്കാന്‍ വയ്യ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളില്‍, കുടുംബവും നടിയും പ്രതികരിച്ചുവെന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കാണുന്നത്. ഒരു സഹോദരന്‍ എന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കാത്തതിനാലാണ് ഫേസ്ബുക്കില്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.

വാര്‍ത്തകളെല്ലാം ഭാവനകള്‍

കേസില്‍ നിന്ന് നടി പിന്‍മാറുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പിന്മാറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് വരുമായിരുന്നോ. സോഷ്യല്‍ മീഡിയയും പത്രങ്ങളും തങ്ങളുടെ ഭാവനക്കനുസരിച്ചാണ് കഥകള്‍ എഴുതിവിടുന്നതെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

മാധ്യമങ്ങളുടെ ബാധ്യത

തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു. നിരവധി കഥകളാണ് നടിയുമായും ചില നടന്‍മാരുമായും ബന്ധപ്പെടുത്തി പ്രചരിക്കുന്നത്. അതെല്ലാം ശരിയല്ലെന്നാണ് നടിയുമായി ബന്ധമുള്ളവര്‍ പറയുന്നത്.

നടിയെ ചോദ്യം ചെയ്യണമെന്ന് ജോര്‍ജ്

അതേസമയം, ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

ജോര്‍ജിന് ലഭിച്ച വിവരം

സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ ആണെന്ന് നടി തന്നെ പറഞ്ഞു. നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇരയായ നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.

പള്‍സര്‍ സുനിയെ സംരക്ഷിക്കുന്നത് കോടിയേരി?

പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് മാഫിയാ രാജാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പ്രതി പള്‍സര്‍ സുനിയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും കൊച്ചി ഐജി ഓഫിസിന് മുന്നില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

English summary
Baseless news are circulating in social media and some others, allaged by Actress relative in facebook, Meanwhile, Seven persons taken into custody in connection with the harassment of a noted South Indian film actress, police searching in hideouts of accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X