കേരളത്തിലെത്തിയ മദനി ആശുപത്രിയില്‍
കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതയായ അമ്മയെ കാണാന്‍ കഴിഞ്ഞദിവസമാണ് മദനി കേരളത്തിലെത്തിയത്. നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്നാണ് മദനിയെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പിഡിപി വൃത്തങ്ങള്‍ അറിയിച്ചു.
രോഗ ബാധിതയായ ഉമ്മ അസ്മാ ബീവിയെ കേരളത്തിലെത്തി സന്ദര്‍ശിക്കാന്‍ സുപ്രീം കോടതിയാണ് മദനിക്ക് അനുവാദം നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ ബംഗളുരുവിലെ എന്‍ഐഎ കോടതി ഇതിനായി 8 ദിവസം അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 6 വര്‍ഷത്തിനുശേഷമാണ് മദനി നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഈ മാസം 12 വരെ മദനിക്ക് കേരളത്തില്‍ തങ്ങാം. 2008 ജൂലൈയില്‍ നടന്ന ബെംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ടു 31ാം പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് 2010 ഓഗ്റ്റ് 17നാണു മഅദനിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം മദനിക്ക് കോടതി ജാമ്യം അനുവദിച്ചു നല്‍കിയിരുന്നില്ല.












Click it and Unblock the Notifications