കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി കേരളത്തിലെത്തി; 'യാത്ര തടഞ്ഞത് ആസൂത്രിത ശ്രമം'

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി 8 ദിവസത്തെ പ്രത്യേക സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. സുപ്രീം കോടതിയാണ് രോഗ ബോധിതയായ അമ്മയെ കാണാന്‍ മദനിക്ക് അനുവാദം നല്‍കിയത്. തിങ്കളാഴ്ച രാത്രിയോടെ ബെംഗളുരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ മദനി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.

രാവിലെ മുതല്‍ വിമാനത്താവളത്തിന്റെ പരിസരത്ത് കാത്തുനിന്ന പിഡിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. എസിപി ശാന്തകുമാര്‍, ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവരും മദനിക്കൊപ്പമുണ്ട്. ഉച്ചയോടെ എത്തേണ്ടിയിരുന്ന മദനിയുടെ യാത്ര ഇന്‍ഡിഗോ വിമാനക്കമ്പനി തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

abdulnassermadani

തന്റെ യാത്ര വൈകിപ്പിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നു സംശയിക്കുന്നതായി വിമാനത്താവളത്തില്‍വെച്ച് മദനി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. ആറു വര്‍ഷത്തിനുശേഷമാണ് നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. വിലക്കുള്ളതിനാല്‍ കേസിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമതടസ്സം ചൂണ്ടിക്കാട്ടിയാണ് എയര്‍ലൈന്‍ അധികൃതര്‍ മദനിയുടെ യാത്ര തടഞ്ഞത്. പ്രതിഷേധം കനത്തതോടെ 7.15ന്റെ അതേ കമ്പനിയുടെ വിമാനത്തിലാണ് മദനിക്ക് യാത്രാ സൗകര്യം ഒരുക്കിയത്. യാത്ര തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഹൈദരാബാദിലെ റീജണല്‍ മാനേജര്‍ അറിയിച്ചതായി മദനിയുടെ സഹായി രജീബ് വ്യക്തമാക്കി.

English summary
Abdul Nasser Madani arrived at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X