Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി ഉച്ചയോടെ കേരളത്തില്‍ എത്തും

ശാസ്താം കോട്ട : ബംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി തിങ്കളാഴ്ച നാട്ടിലെത്തും. സുരക്ഷയ്ക്കുള്ള ചുമതല കര്‍ണാടകത്തിനായതിനാല്‍ പ്രത്യേക പോലീസ് സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും.

കഴിഞ്ഞ ദിവസം കോടതി അമ്മയെ വീട്ടിലെത്തി കാണാന്‍ അനുവാദം നല്‍കിയിരുന്നു. ഉച്ചകഴിഞ്ഞ് 1.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മഅദനി ജന്മനാടായ മൈനാഗപ്പള്ളിയിലേക്ക് പോകും. റോഡുമാര്‍ഗമാണ് മൈനാഗപ്പള്ളിയിലേക്ക പോവുന്നത്.

madani.jpg

തുടര്‍ന്ന് മൈനാഗപ്പള്ളിയിലെ താമസസ്ഥലമായ അന്‍വാര്‍ശേരി യത്തീംഖാനയില്‍ എത്തും. അഞ്ചുദിവസവും ഇവിടെ മാതാപിതാക്കളോടൊപ്പം കഴിയും. അറസ്റ്റിനു ശേഷം ഇതു രണ്ടാം തവണയാണ് മഅദനി കോടതിയുടെ അനുവാദത്തോടെ കേരളത്തിലെത്തുന്നത്.

നേരത്തെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു മഅ്ദനി കേരളത്തിലെത്തിയിരുന്നത്. മദനി കേരളത്തിലായിരിക്കുന്ന അഞ്ച് ദിവസവും അദ്ദേഹം കര്‍ണാടക പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+