മദനി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ല

ആരെ പിന്തുണയ്ക്കണമെന്ന് മാര്‍ച്ച് 28 ന് ശേഷം പ്രഖ്യപിയ്ക്കുമെന്നും സിറാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊന്നാനിയില്‍ അബ്ദുള്‍ നാസര്‍ മദനി മത്സരിയ്ക്കണമെന്നാണ് പാര്‍ട്ടി മലപ്പുറം ജില്ലാകമ്മിറ്റിയും വിവിധ നിയോജക മണ്ഡലങ്ങളും കമ്മിറ്റികളും ആശ്യപ്പെട്ടിരുന്നു. പിഡിപി നേതാക്കള്‍ ഇക്കാര്യം ജയില്‍ കഴിയുന്ന മദനിയെ അറിയിച്ചു. എന്നാല്‍ മത്സരിയ്ക്കാന്‍ താന്‍ ഇല്ലെന്ന് മദനി വ്യക്തമാക്കി.
ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് മദനി. മദനിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള അവകാശമുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. 2004 ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ പിഡിപിയ്ക്ക് 5000ത്തോളം വോട്ടുകള്‍ കിട്ടിയിരുന്നു.നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും പൊന്നാനിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ചെറുതല്ലാത്ത സ്വാധീനം പിഡിപ്പിയ്ക്കുണ്ട്. മദനിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ദേശീയ ശ്രദ്ധ പിടിച്ച് പറ്റുകയും അതുവഴി ജാമ്യം ലഭിയ്ക്കുന്നതിന് വരെ ശ്രമിയ്ക്കാമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു












Click it and Unblock the Notifications