മദനിയ്ക്ക് ഈദ് നമസ്ക്കാരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി

ചെറിയപെരുന്നാള്‍ നമസ്‌ക്കാരത്തില്‍ നിന്ന് തന്നെ വിലക്കിയത് കര്‍ണാടക സര്‍ക്കാരിന്റെ അറിവോടെയാണെന്നും ദുഖമുണ്ടെന്നും മദനി. പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ എല്ലാരോടും ഒപ്പം പങ്കെടുക്കണമെന്ന് ആഗ്രമുണ്ടായിരുന്നു. എന്നാല്‍ നമസ്‌ക്കാരം വിലക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അബ്ദുള്‍ നാസര്‍ മദനി. ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചാല്‍ നിയമപരമായ നടപടികളിലേയ്ക്ക് നീങ്ങുമെന്നും മദനി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൗഖ്യ ആശുപത്രിയിലെത്തി മദനിയെ സന്ദര്‍ശിച്ചിരുന്നു. മദനിയ്ക്ക് പെരുന്നാള്‍ സമ്മാനവും മുഖ്യമന്ത്രി നല്‍കിയരുന്നു. കാഴ്ച ശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ മദനിയ്ക്ക് സുപ്രീം കോടതി ഒരുമാസക്കാലത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications