• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഔഫ് സുന്നി പ്രവർത്തകൻ.. മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതെന്ന് അറിയില്ല'

കാസർഗോഡ്; കല്ലൂരാവിയിലെ കൊല്ലപ്പെട്ട അബ്ദുറഹ്മാൻ ഔഫിന്റെ ഡിവൈഎഫ്ക്കാരനാണെന്ന അവകാശവാദത്തിനെതിരെ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും എസ്എസ്എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു മുഹമ്മദ് കിനാലൂർ.നൂറു ചുകപ്പൻ അഭിവാദ്യങ്ങൾക്ക് നടുവിൽ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവൻ സുന്നി പ്രവർത്തകൻ മാത്രമായിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതാണ് എന്നറിയില്ലെന്ന് മുഹമ്മദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സിപിഎമ്മിനെതിരെ മുഹമ്മദ് രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സുന്നി പ്രവർത്തകൻ മാത്രമായിരുന്നു

സുന്നി പ്രവർത്തകൻ മാത്രമായിരുന്നു

പറയാതിരുന്നാൽ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്നേഹിക്കുന്നവരോടുമുള്ള അനീതി.

മരിച്ചവർക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസറഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവർത്തകൻ, അതേ, സുന്നി പ്രവർത്തകൻ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളിൽ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പൻ അഭിവാദ്യങ്ങൾക്ക് നടുവിൽ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവൻ സുന്നി പ്രവർത്തകൻ മാത്രമായിരുന്നു.

സിപിഎം ആക്കിയ ബുദ്ധി

സിപിഎം ആക്കിയ ബുദ്ധി

ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന 'ബഹുമതി' ഡിവൈഎഫ്ഐക്കും സി പി എമ്മിനുമിരിക്കട്ടെ.

സഖാക്കളേ

സഖാക്കളേ

സഖാക്കളേ, 'ഞങ്ങൾ'ക്കൊപ്പമുണ്ട് എന്ന് നിങ്ങൾ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത്‌ അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവർക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാർട്ടി അംഗത്വം നൽകലോ പാർട്ടി പതാക പുതപ്പിക്കലോ അല്ല.

നിങ്ങൾ കാണിച്ച നെറികേടിനെ

നിങ്ങൾ കാണിച്ച നെറികേടിനെ

സഖാക്കളേ,കൊല്ലപ്പെട്ടവർക്കൊപ്പം നിൽക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമർഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവർത്തകൻ ഔഫിനോട് നിങ്ങൾ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതിൽ) ശക്തമായി അപലപിക്കുകയും ചെയ്യുന്നു.

ഇനിയും അപമാനിക്കരുത്

ഇനിയും അപമാനിക്കരുത്

ദയവായി പാർട്ടി രക്തസാക്ഷികളുടെ പട്ടികയിൽ പേര് ചേർത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്.ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമർപ്പിച്ചു പ്രവർത്തിച്ച അതേ സുന്നിസംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്ന ഒരു സഹപ്രവർത്തകന്റെ അപേക്ഷ.

'സച്ചിയ്ക്ക് വേണ്ടി'; സച്ചിയുടെ ജൻമദിനത്തിൽ പ്രഖ്യാപനവുമായി പൃഥ്വിരാജ്.. വേദന പങ്കുവെച്ച് ര‍ഞ്ജിത്തും

ഔഫിന് കുത്തേറ്റത് ഹൃദയമധമനിയിൽ: മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തംവാർന്നു മരിച്ചെന്ന്

കേരളം പിടിക്കും; ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസ്.. 7 ഡിസിസി അധ്യക്ഷൻമാർ തെറിക്കും.. അടിമുടി മാറ്റം

'ലാലേട്ടൻ....!!!! ദേ മുന്നിലെ ഫോണിൽ..വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്';വൈറൽ കുറിപ്പ്

cmsvideo
  Coronavirus vaccine Halal or Haraam?

  English summary
  abdul rahman auf is a sunni worker; muhammad ali kinalur slams CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X