Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല പരാമര്‍ശം; സഖാഫിക്കെതിരെ പിതാവിന്റെ പരാതിയില്‍ കേസെടുത്തു

നാദാപുരം: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായ കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സിറാജുല്‍ഹുദാ എജുക്കേഷന്‍ കോംപ്‌ളക്‌സ് ജനറല്‍ സെക്രട്ടറി പേരോട് പി.എം അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ പരാതി. പീഡനത്തിനിരയായ എല്‍കെജി വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് നാദാപുരം സി.ഐക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരം സഖാഫിക്കെതിരേ കേസെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

മകള്‍ക്കും തനിക്കും കുടുംബത്തിനുമെതിരെ സഖാഫി നടത്തിയ പരാമര്‍ശം വേദനാജനകവും അപകീര്‍ത്തികരവുമാണെന്ന് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂള്‍ മാനേജിന്റിന്റെതെന്നും പ്രതികളെ ന്യായാകരിക്കുന്ന രീതിയിലാണ് സഖാഫി പ്രസംഗിച്ചതെന്നും പരാതിയില്‍ പറയുന്നു.

abdurahman-sakhafi

പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയകാര്യം സിഐ സ്ഥിതീകരിച്ചു. പരാതിയില്‍ വിശദമായി അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് സഖാഫിക്കെതിരെ ബാലാവകാശ കമ്മീഷനും നടപടിക്കൊരുങ്ങുകയാണ്. സഖാഫിയുടെ പ്രസംഗം ഗൗരവതരമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നസീര്‍ ചാലിയം പറഞ്ഞിരുന്നു.

അതിനിടെ, സഖാഫിയുടെ പ്രസംഗം വിവാദമാകുമ്പോള്‍ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ നാട്ടുകാരും പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ്. പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ പാറക്കടവ് കമ്യൂണിറ്റി ഹാളില്‍ നാട്ടുകാര്‍ യോഗം ചേരുന്നുണ്ട്. സ്‌കൂളിനെതിരായ പ്രക്ഷോഭത്തിന് പിന്നാലെ സഖാഫിക്കെതിരെ പ്രതിഷേധ പരിപാടികളും തുടങ്ങുന്നതോടെ മാനേജ്‌മെന്റ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+