കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം വള്ളിക്കുന്നിലെ ആനപ്പടി ജിഎല്‍പി സ്‌കൂള്‍ മുറ്റം പൂമുറ്റമാക്കി അബ്ദുറസാഖ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാഴ്ചക്കാര്‍ക്ക് കണ്‍കുളിര്‍മയേകി സ്‌കൂള്‍ മുറ്റത്ത് പൂക്കള്‍ നിരന്നു. വള്ളിക്കുന്ന് ആനപ്പടി ജിഎല്‍പി സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ പൂന്തോട്ടത്തിലാണ് വിവിധതരം പൂക്കള്‍ പൂത്തുനില്‍ക്കുന്നത്. ചെട്ടിപ്പടിയിലെ അബ്ദു റസാഖാണ് പൂന്തോട്ടത്തില്‍ പൂക്കള്‍ നട്ടുവളര്‍ത്തിയത്. ആവശ്യമായ വെള്ളവും വളവും നല്‍കി പരിപാലിക്കുന്നതും അബ്ദുറസാഖ് തന്നെയാണ്. പ്രകൃതി സ്‌നേഹത്താല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെട്ടിപ്പാടി ചേളരി റോഡിന്റെ ഇരുവശങ്ങളിലുമായി നൂറോളം ഔഷധ ചെടികളും മരങ്ങളും ഇദ്ദേഹം നട്ടുവളര്‍ത്തിയിരുന്നു.

abdul rasak

സ്‌കൂള്‍ മുറ്റത്ത് വളര്‍ത്തിയ വര്‍ണ്ണ പൂക്കള്‍ക്ക് വെള്ളം നനച്ചുകൊണ്ടിരിക്കുന്ന അബ്ദുള്‍ റസാഖ്‌


ഇവയിപ്പോള്‍ വളര്‍ന്നു വലുതായി. നേരം പുലരും മുമ്പ് ചെടികള്‍ക്കും മറ്റുമരങ്ങള്‍ക്കും ആവശ്യമായ വെള്ളം നനചു തുടങ്ങും. നിര്‍മാണ കരാര്‍ തൊഴിലാളിയായ അബ്ദുള്‍ റസാഖ് സ്വന്തം ചിലവിലാണ് ആവശ്യമായ ഔഷധ ചെടികളും മറ്റും വാങ്ങുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ റസാഖ് എന്ന കുഞ്ഞോന്‍ ആനപ്പടി ജി.എല്‍.പി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റായി കഴിഞ്ഞ ഏഴുവര്‍ഷം പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
ഔഷധ സസ്യങ്ങളായ ലക്ഷ്മി തരു, ഉങ്ങ്, ആര്യവേപ്പ്, പുളിമരം, എരിക്ക് എന്നിവയാണ് പ്രധാനമായും നട്ടത്. ഇവയ്‌ക്കെല്ലാം ജൈവ്വവളമാണ് പ്രയോഗിച്ചത്.

തമിഴ് കുട്ടികൾക്ക് ഇനി തമിഴ് പേര് മതി? എംകെ സ്റ്റാലിൻ 'സ്റ്റാലിൻ' ആയതിനു പിന്നിലും ഒരു കഥയുണ്ട്...തമിഴ് കുട്ടികൾക്ക് ഇനി തമിഴ് പേര് മതി? എംകെ സ്റ്റാലിൻ 'സ്റ്റാലിൻ' ആയതിനു പിന്നിലും ഒരു കഥയുണ്ട്...

English summary
Abdul Rasak turns school ground into garden. Being a former student of the school he plant trees in school ground in his own risk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X