കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്‍ റാഷിദിന്റെ ലക്ഷ്യം 'ജിഹാദ്' തന്നെ, ഖുറാന്‍ ക്ലാസ്സിന്റെ മറവില്‍ 'ജിഹാദ് ക്ലാസ്സ്'?

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേര്‍ ഐസിസില്‍ തന്നെയാണ് ചേര്‍ന്നതെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് സൂചന. അതുകൊണ്ട് തന്നെ കേസ് എന്‍ഐഎ ഉടന്‍ തന്നെ ഏറ്റെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: അബ്ദുള്‍ റാഷിദും മുജാഹിദുകളും തമ്മില്‍ എന്താണ് ബന്ധം? പീസ് സ്‌കൂളിന്റെ അഡ്മിനിസ്ട്രേറ്റര്‍Read Also: അബ്ദുള്‍ റാഷിദും മുജാഹിദുകളും തമ്മില്‍ എന്താണ് ബന്ധം? പീസ് സ്‌കൂളിന്റെ അഡ്മിനിസ്ട്രേറ്റര്‍

തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റാഷിദിന്റെ ഐസിസ് ബന്ധത്തെ കുറിച്ചാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. ഇയാളുടെ രണ്ടാം ഭാര്യയാായ ജാസ്മിന്‍ പോലീസിന്റെ പിടിയിലായതിന് ശേഷമാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത് എന്നാണ് സൂചന.

Read Also: എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?Read Also: എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?

കാണാതായ മലയാളികളെ മുഴുവന്‍ ഐസിസിലേയ്ക്ക് ആകര്‍ഷിച്ചത് റാഷിദ് ആണ്. ഇയാള്‍ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നത്രെ. പക്ഷേ എല്ലാം ഖുറാന്‍ പഠന ക്ലാസ്സിന്റെ മറവില്‍ ആയിരുന്നു. റാഷിദിനും ജാസ്മിനും എതിരെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

അബ്ദുള്‍ റാഷിദ്

അബ്ദുള്‍ റാഷിദ്

തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയാണ് അബ്ദുള്‍ റാഷിദ്. ഇയാളാണ് കേരളത്തില്‍ നിന്ന് യുവാക്കളേയും യുവതികളേയും ഐസിസിലേയ്ക്ക് ആകര്‍ഷിച്ചത് എന്നാണ് കരുതുന്നത്.

ദാബിഖ്

ദാബിഖ്

ഐസിസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'ദാബിഖ്'. അബ്ദുള്‍ റാഷിദ് ഇത് വളരെ വിദഗ്ധമായി ശേഖരിച്ചുവച്ചിരുന്നു. ഐസിസ് അനുകൂല ലേഖനങ്ങളും ഇയാള്‍ ശേഖരിച്ച് വച്ചിരുന്നു.

ജിഹാദ്

ജിഹാദ്

അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തിരുന്നതിനും തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഖുറാന്‍ ക്ലാസ്സ് എന്ന പേരില്‍ ഇയാള്‍ ജിഹാദ് സംബന്ധിച്ച കാര്യങ്ങളാണത്രെ ക്ലാസ്സ് എടുത്തിരുന്നത്.

ഐസിസ് വീഡിയോകള്‍

ഐസിസ് വീഡിയോകള്‍

റാഷിദ് നടത്തിയിരുന്ന ഖുറാന്‍ ക്ലാസ്സില്‍ ഐസിസിന്റെ വീഡിയോകളും പ്രദര്‍ശിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഖുറാന്‍ ക്ലാസ്സ്

ഖുറാന്‍ ക്ലാസ്സ്

റാഷിദിന്റെ ഖുറാന്‍ ക്ലാസ്സില്‍ എല്ലാവരേയും പങ്കെടുപ്പിച്ചിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവരിലെ പുരുഷന്‍മാരെല്ലാം ഈ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു. പുറത്ത് നിന്ന് മറ്റാരേയും പ്രവേശിപ്പിച്ചിരുന്നില്ല.

രഹസ്യ നീക്കം

രഹസ്യ നീക്കം

ഐസിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ രഹസ്യാന്വേഷണ എജന്‍സികളുടെ നിരീക്ഷണത്തില്‍ ഇയാള്‍ പെട്ടിരുന്നില്ല. ഐപി അഡ്രസ് പിടി കിട്ടാന്‍ ബുദ്ധിമുട്ടുള്ള സെര്‍ച്ച് എന്‍ജിനുകളും ബ്രൗസറുകളും ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നതത്രെ.

മുജാഹിദ്?

മുജാഹിദ്?

മുജാഹിദുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പീസ് സ്‌കൂളിന്റെ അഡ്മിനിട്രേറ്റര്‍ ആയിരുന്നു അബ്ദുള്‍ റാഷിദ്. ഇയാള്‍ ഈ സ്‌കൂളില്‍ പലര്‍ക്കും ജോലിയും വാങ്ങി നല്‍കിയിട്ടുണ്ട്.

രണ്ടാം ഭാര്യ

രണ്ടാം ഭാര്യ

അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് ഇപ്പോള്‍ പിടിയിലായിട്ടുളള യാസ്മിന്‍. ഇവരില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുള്ളത്.

അഫ്ഗാനിസ്ഥാനില്‍?

അഫ്ഗാനിസ്ഥാനില്‍?

കേരളത്തില്‍ നിന്ന് കാണാതായ 21 പേരും അഫ്ഗാനിസ്ഥാനില്‍ എത്തിയിരുന്നു എന്നാണ് വിവരം. റാഷിദ് യാസ്മിന് പണം ഇന്റര്‍നെറ്റ് വഴി ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയതും അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു.

ഒന്നാം ഭാര്യ

ഒന്നാം ഭാര്യ

ആയിഷയാണ് റാഷിദിന്റെ ഭാര്യ. ഇവര്‍ റാഷിദിനൊപ്പമാണുള്ളത്. ആയിഷയുടെ എടിഎം കാര്‍ഡ് ആണ് യാസ്മിന്‍ ഉപയോഗിച്ചിരുന്നത്. ഈ അക്കൗണ്ടിലേക്കാണ് റാഷിദ് പണം അയച്ചതും.

English summary
Malayali in ISIS: Abdul Rashid stood for Jihad and taught others about Jihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X