അബ്ദുള്‍ റാഷിദും മുജാഹിദുകളും തമ്മില്‍ എന്താണ് ബന്ധം? പീസ് സ്‌കൂളിന്റെ അഡ്മിനിസ്ട്രേറ്റര്‍
കോഴിക്കോട്: കേരളത്തില്‍ നിന്ന് യുവാക്കളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്തു എന്ന് സംശയിക്കുന്ന അബ്ദുള്‍ റാഷിദിന്റെ മുജാഹിദ് ബന്ധം ചര്‍ച്ചയാകുന്നു. ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും എംഎം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു അബ്ദുള്‍ റാഷിദ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐസിസ് റിക്രൂട്ട്‌മെന്റിന് പിന്നില്‍ സംഘടിത നീക്കമുണ്ടോ എന്ന സംശയവും ഇപ്പോള്‍ ശക്തമാവുകയാണ്. എന്നാല്‍ മുജാഹിദ് പ്രസ്ഥാനവുമായി പീസ് സ്‌കൂളിന് ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
അബ്ദുള്‍ റാഷിദ് പീസ് സ്‌കൂളില്‍ പലര്‍ക്കും ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അബ്ദുള്‍ റാഷിദിനെ മുജാഹിദുകളുടെ ഭാഗമായി കണാക്കാക്കേണ്ടതില്ലെന്നാണ് പൊതു വിലയിരുത്തല്‍.


തൃക്കരിപ്പൂര്‍ സ്വദേശി
തൃക്കരിപ്പൂര്‍ സ്വദേശിയാണ് അബ്ദുള്‍ റാഷിദ്. ഐസിസില്‍ ചേരാന്‍ സിറിയയില്‍ എത്തിയവരുടെ സംഘത്തില്‍ റാഷിദും ഭാര്യയും ഉണ്ടെന്നാണ് കരുതുന്നത്.

മുജാഹിദ്
മുജാഹിദ് പ്രസ്ഥാനവുമായി അടുത്ത ബന്ധമാണ് അബ്ദുള്‍ റാഷിദിന് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പീസ് സ്‌കൂള്‍
മതപണ്ഡിതനും പ്രഭാഷകനും ആയ എംഎം അക്ബര്‍ നേതൃത്വം നല്‍കുന്ന പീസ് എജ്യുക്കേഷന്‍ ഫൗണ്ടേഷനില്‍ അബ്ദുള്‍ റാഷിദ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. കോഴിക്കോട്ടെ പീസ് സ്‌കൂളില്‍ ആയിരുന്നു അബ്ദുള്‍ റാഷിദ് ജോലി ചെയ്തിരുന്നത്.

ജോലി നല്‍കി
പീസ് സ്‌കൂളില്‍ അബ്ജുള്‍ റാഷിദ് പലര്‍ക്കും ജോലി വാങ്ങി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖുറാന്‍ ക്ലാസ്സ്
അബ്ദുള്‍ റാഷിദ് നടത്തിയിരുന്ന ഖുറാന്‍ ക്ലാസ്സില്‍ ഡോ ഇജാസ് അടക്കം ഐസിസില്‍ ചേര്‍ന്നു എന്ന് കരുതുന്ന പലരും പങ്കെടുത്തിരുന്നു എന്നാണ് ഇജാസിന്റെ ബന്ധു വ്യക്തമാക്കിയിരിക്കുന്നത്.

മുജാഹിദുമായി ബന്ധമില്ല
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവുമായി പീസ് സ്‌കൂളിന് ബന്ധമില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എംഎം അക്ബര്‍ സ്വകാര്യമായി നടത്തുന്നതാണ് പീസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ എന്നാണ് വിശദീകരണം.












Click it and Unblock the Notifications