കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നരേന്ദ്ര മോദിയുടെ നികുതികൾ സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്'

  • By Desk
Google Oneindia Malayalam News

കണ്ണൂർ; കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത് സംബന്ധിച്ച് വിചിത്ര വാദമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇപ്പോഴിതാ വില വർധനവിൽ പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എപി അബ്​ദുള്ള ക്കുട്ടി.നിലവിലെ വില കൂടുന്നില്ലെങ്കിലും 39000 കോടി രൂപ തീരുവയായി സർക്കാർ ഖജനാവിൽ എത്തുമെന്നും അതെല്ലാം നരന്ദ്രമോദി സർക്കാറിന്റെ ക്ഷേമ പദ്ധതികൾക്ക് വേഗം പകർന്ന് ജനങ്ങളിലേക്കെത്തുമെന്നും അബ്ദുള്ളക്കുട്ടി ഫേസബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

modikuty-158

ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ത്യ പെട്രോൾ, ഡീസൽ
തീരുവ കൂട്ടിയതാണ് ഇന്നത്തെ പ്രധാന ചർച്ചാ വിഷയം ....നിലവിലെ വില കൂടുന്നില്ലെങ്കിലും...39000 കോടി രൂപ തീരുവയായി സർക്കാർ ഖജനാവിൽ എത്തും അതെല്ലാം നരന്ദ്രമോദി സർക്കാറിന്റെ ക്ഷേമ പദ്ധതികൾക്ക് വേഗംപകർന്ന് ജനങ്ങളിലേക്കെ ത്തുകതന്നെചെയ്യും....നികുതി യുടെ പ്രധാന്യത്തെ പറ്റി

ഭാരതീയരെ ലളിതമായി പറഞ്ഞ് പഠിപ്പിച്ചത് കവി കാളിദാസനാണ് രഘുവംശത്തിൽ ദീലീപ മഹാരാജാവിന്റെ നികുതിയെ പറ്റി കവി വിവരിക്കുന്നത് ഇങ്ങനെയാണ്

" രാജാവിന്റെ ടാക്സ് സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്
സൂര്യൻ ഭൂമിയിലെ ജലംനിരാവാക്കി കാർമേഘങ്ങൾ ഉണ്ടാക്കുന്നു
അത് മഴയെന്ന അനുഗ്രമായി ഭൂമിയിലേക്ക് പ്രജകളിലേർക്ക് തിരിച്ചു
പെയ്തിറങ്ങുന്നു നരേന്ദ്ര മോദിയുടെ നികുതികൾഇതുപോലെതന്നെയാണ് സ്വഛ് ഭാരത് , ഉജ്ജ്വൽ യോജന ,ആവാസ് യോജന, കൃഷി സമ്മാൻ പദ്ധതി ....ഇമ്മാതിരി 350 ലധികം ക്ഷേമ പദ്ധതികളായി ദാരിദ്ര ജനകോടികളിലെക്ക് എത്തിക്കുന്നു.... സർക്കാർ മുതൽ കട്ട് മുടിച്ച് സ്വീസ് ബേങ്കിൽ നിക്ഷേപിക്കുന്ന ആരും മോദി സർക്കാറിൽ ഇല്ല

രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു അത് കൊണ്ട് ഈ നികുതി പണമെ
ല്ലാം രാഷ്ട്രീയ സന്യാസിയാ സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണ് തീർച്ച ...., അബ്ദുള്ളക്കുട്ടി പോസ്റ്റിൽ പറയുന്നു.

പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്‌, അതിന്റെ ഒരംശമാണ്‌ കൂട്ടിയത്‌. ഇതിൽ ലോജിക്‌ ഒന്നുമില്ല, അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച്‌ ഇവിടെ കൂട്ടിയിട്ടുണ്ട്‌. കൂട്ടിയെങ്കിലും വില കുറയുകയാണ്‌ ചെയ്യുന്നത്‌. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന്‌ രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല. ഈ തുക ആരും വീട്ടിൽ കൊണ്ടുപോകുന്നില്ല' എന്നായിരുന്നു കഴിഞ്ഞ ദിവസം മുരളീധരന്റെ പ്രതികരണം.

English summary
Abdullakkutty about petrol price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X