Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിക്ക് പണികിട്ടും,സുധാകരന്‍ എംഎല്‍എ?

കണ്ണൂര്‍: സിപിഎം വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയ എപി അബ്ദുള്ളക്കുട്ടിക്ക് കണ്ണൂരില്‍ വന്‍ തിരിച്ചടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പികെ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ട കെ സുധാകരന്‍ സംസ്ഥാനരാഷ്ട്രീയത്തിലിറങ്ങാന്‍ അബ്ദുള്ളക്കുട്ടിയെ ബലിയാടാക്കുമെന്നാണ് വര്‍ത്തകള്‍.

സരിത നല്‍കിയ ബലാത്സംഗ കേസില്‍ കുടുങ്ങിക്കിടക്കുകയാണ് അബ്ദുള്ളക്കുട്ടി. കേസില്‍ ഇതുവരെ സരിത മൊഴി നല്‍കിയിട്ടില്ലെങ്കിലും ഏത് നിമിഷവും അത് സംഭവിക്കാം. സരിത വ്യക്തമായ തെളിവ് നല്‍കിയാല്‍ അബ്ദുള്ളക്കുട്ടി അറസ്റ്റിലാവുകയും ചെയ്യും.

AP Abdullakkutty

എന്നാല്‍ അതിന് മുമ്പ് തന്നെ അബ്ദുള്ളക്കുട്ടിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ചരടുവലികള്‍ തുടങ്ങിയിട്ടുണ്ടത്രെ. ഇതിന്റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടിയെ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിളിച്ച് വരുത്തി വിശദീകരണം തേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സരിതയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്റ് നേരത്തേ തന്നെ പറഞ്ഞിരുന്നു. സുധാകരന്റെ അനുഗ്രാശിസ്സുകളുമായി കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടിയോട് കണ്ണൂരിലെ മറ്റ് കോണ്‍ഗ്രസ്സുകാര്‍ക്ക് അത്ര താത്പര്യമില്ലെന്നതാണ് സത്യം.

എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ പറ്റി ആലോചിച്ചിട്ട് പോലും ഇല്ലെന്നാണ് കെ സുധാകരന്റെ മറുപടി. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+