Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ കേസില്‍ അബ്ദുള്ളക്കുട്ടി ഒളിവില്‍?

തിരുവനന്തപുരം: സരിത എസ് നായര്‍ നായര്‍ നല്‍കിയ ബലാത്സംഗ കേസിനെ തുടര്‍ന്ന് എപി അബ്ദുള്ളക്കുട്ടി എംല്‍എ ഒളിവില്‍ പോയെന്ന് റിപ്പോര്‍ട്ട്. പോലീസ് കോടതയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സരിത പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു സംഭവം എന്നും സരിത പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Abdullakkutty Saritha

ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് തന്നെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്താലുടന്‍ പ്രതിയെ അറസ്റ്റ് ചെയ്യണം എന്ന് സുപ്രീം കോടതി നിര്‍ദ്ദേശം ഉണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് അബ്ദുള്ളക്കുട്ടിക്ക് ഒളിവില്‍ പോകാന്‍ പോലീസും സര്‍ക്കാരും തന്നെ അവസരം ഒരുക്കിക്കൊടുത്തു എന്ന് ആക്ഷേപം ഉണ്ട്.

സരിതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത ഉടന്‍ തന്നെ അബ്ദുള്ളക്കുട്ടി ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും ആശയവിനിമയം നടത്തി. അതിന് ശേഷമാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍ പോയതായി പറയുന്നത്.

തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ഒരാളുടെ അറസ്റ്റ് വലിയ തലവേദനയാകുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ കൂടി അറിവോടെയാണ് അബ്ദുളളക്കുട്ടി മാറി നില്‍ക്കുന്നതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+