Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് ചോദിച്ചു'

ദില്ലി: സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷമാണ് എപി അബ്ദുളളക്കുട്ടി അവസാന ആശ്രയം എന്ന നിലയ്ക്ക് ബിജെപി പാളയത്തിലെത്തിയത്. ഇനി മുതല്‍ താന്‍ ദേശീയ മുസ്ലീമാണെന്നായിരുന്നു പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ അബ്ദുള്ളക്കുട്ടി പറഞ്ഞത്. മുസ്ലീങ്ങളും ബിജെപിയും തമ്മിലുള്ള വിടവകറ്റുകയാണ് ഇനി തന്‍റെ ഉത്തരവാദിത്തമെന്നായിരുന്നു അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ദാ ബിജെപിയിലെത്തിയ ശേഷം തനിക്കുണ്ടായ രണ്ട് അനുഭവങ്ങളെ കുറിച്ചും ബിജെപിയെ കുറിച്ചുള്ള ന്യൂനപക്ഷങ്ങളുടെ കാഴ്ചപ്പാടില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ഫേസ്ബുക്ക് ലൈവില്‍ എത്തി പങ്കുവെച്ചിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

 തനിക്ക് ചുറ്റം യുവാക്കള്‍ കൂടി

തനിക്ക് ചുറ്റം യുവാക്കള്‍ കൂടി

ബിജെപിയില്‍ ചേര്‍ന്നിട്ട് 50 ദിവസത്തില്‍ താഴെയെ ആയുള്ളൂവെങ്കിലും തനിക്ക് ഈ കാലയളവില്‍ ഉണ്ടായ അനുഭവങ്ങള്‍ എന്ന ആമുഖത്തോടെയാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് ലൈവ് തുടങ്ങിയത്. അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ-നരേന്ദ്ര മോദിയെ ദില്ലിയില്‍ ചെന്നുകണ്ട് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം തിരികെ കണ്ണൂരിൽ മടങ്ങിയെത്തിയത് വെള്ളിയാഴ്ച ദിവസമായിരുന്നു. അന്ന് ജുമാ നിസ്‌കാരത്തിനായി സിറ്റി സെന്ററിലുള്ള പള്ളിയിലാണ് പോയത്. നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ തനിക്ക് ചുറ്റും പള്ളിയില്‍ നിന്നിറങ്ങിയ യുവാക്കള്‍ കൂടി.

 മോദിയെ പിടിച്ച കൈ

മോദിയെ പിടിച്ച കൈ

ചിലര്‍ കുശലം ചോദിച്ചപ്പോള്‍ ഒരാള്‍ തന്നോട് കൊടു കൈ എന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ എന്നു ചോദിച്ച അനുഭവമാണ് തനിക്കുണ്ടായത്. ഇത് കേട്ട് എല്ലാവരും ചിരിച്ചു. ബിജെപിയിൽ ചേർന്നതിന് വിചാരിച്ചത്ര വലിയ എതിർപ്പുകളും ഉണ്ടായിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം തലസ്ഥാനത്ത് വെച്ചുണ്ടായ മറ്റൊരു അനുഭവവും അബ്ദുള്ളക്കുട്ടി പറഞ്ഞത്.

 ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ?

ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ?

എന്‍ഡിഎയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനാണ് പോയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ക്ഷണിച്ചത് പ്രകാരമാണ് സമരത്തിൽ പങ്കെടുക്കാനായി താന്‍ തിരുവനന്തപുരത്ത് എത്തിയത്. മാര്‍ച്ച് കഴിഞ്ഞ പിന്നാലെ പാളയം പള്ളിയിൽ നിസ്‌കാരത്തിന് പോയി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി ഞങ്ങളെല്ലാവരും ചെരുപ്പിടാനൊരുങ്ങുമ്പോഴായിരുന്നു ഒരു യുവാവ് ബിജെപിക്കാർ പള്ളിയിൽ കയറുമോ എന്ന് പരിഹാസ രൂപേണ വിളിച്ചു ചോദിച്ചത്.

 ഇപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ്

ഇപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ്

ഇത് കേട്ടതോടെ മറ്റൊള്‍ അയാളോട് അതെന്താ അങ്ങനെ താന്‍ ചോദിച്ചതെന്നായി. അല്ല ഇദ്ദേഹത്തെ ബിജെപിയുടെ പരിപാടിയിലും സമരപന്തലിലും കണ്ടിരുന്നെന്നും അതിനാലാണ് ചോദിച്ചതെന്നുമായിരുന്നു മറുപടി. ഇതാണ് തനിക്ക് ഉണ്ടായ അനുഭവം. തന്‍റെ ബിജെപി പ്രവേശം ന്യൂനപക്ഷത്തെ ഞെട്ടിച്ചെങ്കിലും ഇപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ്.

 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍

ബിജെപിയ്ക്കെതിരെ കടുത്ത കള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളുടെ മയ്യത്ത് ദഹിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചത്. മോദിയും ബിജെപിയും ഭരണഘടനയെ തകര്‍ക്കുമെന്നാണ് എല്ലാവരും പ്രവചരിപ്പിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന തകര്‍ക്കപ്പെട്ടിട്ടുള്ളൂ. അത് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ്

 കേരളത്തിന്‍റെ നിലപാടല്ല ശരി

കേരളത്തിന്‍റെ നിലപാടല്ല ശരി

അന്നും 20 ല്‍ 20 സീറ്റും കോണ്‍ഗ്രസിനെ ജയിപ്പിച്ചു കൊടുത്തവരാണ് മലയാളികള്‍. അന്ന് ബിഹാറിലേയും യുപിയിലേയും ജനങ്ങളാണ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്. അതുകൊണ്ട് കേരളത്തിലെ നിലപാടാണ് ശരിയെന്ന് പറയാന്‍ സാധിക്കില്ല. കേരളത്തില്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് ആളുകള്‍ കടന്നു വരുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കാശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അബ്ദുള്ളക്കുട്ടി പ്രശംസിച്ചു.

വീഡിയോ

ഫേസ്ബുക്ക് വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+