കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിടുമെന്നുള്ള പ്രചാരണം; വിശദീകരണവുമായി അബ്ദുള്ളക്കുട്ടി

  • By Sanoop
Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി അംഗമാകാത്തതിന്റെ പേരില്‍ കോണ്‍ഗ്ര്‌സ് വിടമെന്നുള്ള പ്രചരണം വ്യാജം. ഫേസ് ബുക്ക് വീഡിയോയിയൂടെയാണ് വിശദീകരണവുമായി അബ്ദുള്ളക്കുട്ടിയെത്തിയത്. അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ കോണ്‍ഗ്രസ് ആയിതന്നെ തുടരുമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കുന്നു. മാധ്യമങ്ങലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെയുളള പ്രചരണം വ്യാജമാണെന്നും അബ്ദുളള കുട്ടി പറഞ്ഞു.

സിനിമാ നടിമാര്‍ ശക്തിയാര്‍ജ്ജിക്കുന്നു; അംഗീകാരമായി, കരുനീക്കം കരുതലോടെ, അവള്‍ക്കൊപ്പം തന്നെസിനിമാ നടിമാര്‍ ശക്തിയാര്‍ജ്ജിക്കുന്നു; അംഗീകാരമായി, കരുനീക്കം കരുതലോടെ, അവള്‍ക്കൊപ്പം തന്നെ

കെപിസിസി അംഗമാക്കാത്തതില്‍ വിഷമമുണ്ടെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് വീഡിയോയയിലൂടെ പങ്കുവെക്കുന്നുണ്ട്. സിറ്റിങ്ങ് സീറ്റായ കണ്ണൂരില്‍ നിന്ന് മാറി ഫൈറ്റിംഗ് സീറ്റായ തലശ്ശേരിയിലേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ ഒറു മടിയും കൂടാതെ മത്സരിച്ച താനെന്നും അബ്ദുളളക്കുട്ടി പങ്കുവെക്കുന്നു. കഴിഞ്ഞ ദിവസമാണ് അബ്ദുള്ളകുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായുളള വര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്.

abdhullakutty

യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും, ജില്ലാ പഞ്ചായത്തംഗമായിരുന്ന അബ്ദുളളക്കുട്ടി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ലോകസഭയിലേക്ക് കന്നിയംഗത്തിന് ഇറങ്ങുന്നത്. എന്നാല്‍ സിപിഎമ്മുമായി തെറ്റിയ അബ്ദുളളക്കുട്ടി പിന്നീട കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയായിരുന്നു. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ചേക്കറിയ അബ്ദുളളകുട്ടി രണ്ടു തവണ കണ്ണൂര്‍ നിയോജകണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ സിറ്റിങ്ങ് സീറ്റ് സതീശന്‍ പാച്ചേനിക്കാണ് പാര്‍ട്ടി നല്‍കിയത്. പാര്‍ട്ടി ഭാരവാഹിത്വമില്ലാത്ത സാഹചര്യത്തില്‍ അധികാരം കൂടിയില്ലെങ്കില്‍ അബ്ദുള്ളകുട്ടിയുടെ ഭാവി തുലാസിലാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള സീറ്റ് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അബ്ദുളളക്കുട്ടി. ലോകസഭയില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അബ്ദുള്ളകുട്ടി കോണ്‍ഗ്രസ് വിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Embed:

English summary
ap abdullakutty says that he is not planning to leave congress party. the new came last days was fake. abdullakutty shares his stand in facebook video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X