കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസന അജണ്ടയില്‍ പുഴയും പുഴയോരവുമൊക്കെ കടന്നുവരണം: സമദാനി

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: പുഴയും പുഴയോരവും പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മാനവനുമൊക്കെ കടന്നുവരുന്ന വികസന അജണ്ടയാണ് നമുക്ക് വേണ്ടതെന്ന് അബ്ദുസമദ് സമദാനി. ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം നേതൃത്വം നല്‍കുന്ന പുഴയാത്രയുടെ ഉദ്ഘാടനം പൂനൂര്‍ മൊകായി പുഴയോരത്ത് വെച്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി കീഴടക്കപ്പെടേണ്ട ശത്രുവല്ല മറിച്ച് കൂടെ കൂട്ടേണ്ട മിത്രമാണെന്ന് നാം തിരിച്ചറിയണം. പ്രകൃതിയെ നിലനിര്‍ത്തി മാത്രമേ മാനവരാശിയുടെ നിലനില്‍പ്പ് സാധ്യമാവൂ. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പാണ് നമ്മുടെ പുഴകളെ നശിപ്പിച്ചത്. പുഴ ഒരു പദാര്‍ത്ഥമല്ല അത് ജീവനാണ്.

Samadani

മനുഷ്യത്വത്തിന് വേണ്ടിയുള്ള ഒരു തീര്‍ത്ഥാടനമാണ് പുഴയാത്ര ഏറ്റെടുത്തിരിക്കുന്നത്. ജലത്തെ,ജീവനെ സംരക്ഷിക്കാനുള്ള ഈ യാത്ര പരിപാവനമായ യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു.
samadani 2

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് സ്വാഗതം പറഞ്ഞു. ഗാനരചയിതാവ് രമേശ് കാവില്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി രവീന്ദ്രന്‍, ഇ.ടി ബിനോയ്, ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റുമാരായ നസീറ ഹബീബ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പിഎസ് മുഹമ്മദലി, കെ.പി സക്കീന, ജില്ലാ പഞ്ചായത്ത് മെംബര്‍ ഷറഫുന്നിസ ടീച്ചര്‍, ബ്ലോക്ക് മെംബര്‍മാരായ കെ.ഉസ്മാന്‍മാസ്റ്റര്‍, അഹമ്മദ്‌കോയ മാസ്റ്റര്‍, റംല ഒ.കെ.എം കുഞ്ഞി, മെംബര്‍മാരായ നഫീസ പുതിയമ്പ്ര, അബ്ദുല്‍ അസീസ് കെ.വി, കെ.ടി മുഹമ്മദ് രിഫായത്ത്, ടി.പി മുഹമ്മദ് ഷാഹിം, പി.ആര്‍ സുരേഷ്, പി.പി അബ്ദുല്‍ ഗഫൂര്‍, കെ.കെ പ്രദീപന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, പ്രേംജി ജെയിംസ്, ഗിരീഷ് തേവള്ളി, സി.പി ബഷീര്‍, പി.എച്ച് ത്വാഹ, എം.പി അഷ്‌റഫലി സംസാരിച്ചു. തുടര്‍ന്ന് ജവാദ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പുഴപ്പാട്ടുകളുടെ ഗാനവിരുന്നും അരങ്ങേറി.

ഇങ്ങനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ രാത്രി കിടന്നുറങ്ങാന്‍ മാത്രമായി ഇങ്ങോട്ടുവരുമോ എന്ന്ഇങ്ങനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ രാത്രി കിടന്നുറങ്ങാന്‍ മാത്രമായി ഇങ്ങോട്ടുവരുമോ എന്ന്

English summary
MP Abdussamad Samadani inagurated 'Puzhayathara' programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X