ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട്: തമ്മനം മാര്‍ക്കറ്റില്‍ മീന്‍ വീറ്റ് താരമായി മാറിയ ഹനാനെ കേരളം അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. ആദ്യം ആ പെണ്‍കുട്ടിയെ ആഘോഷിച്ചും പിന്നെ ആക്രമിച്ചും വീണ്ടും ആഘോഷിച്ചും അര്മാദിച്ചിട്ടുണ്ട് മലയാളി.
ഹനാന്റെ ജീവിതം വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമടക്കം നിരവധി സഹായം ഒഴുകിയെത്തിയിരുന്നു. അടുത്തിടെ ഹനാന് ഒരു വാഹനാപകടത്തില്പ്പെട്ടിത് വാര്‍ത്തയായിരുന്നു. ഹനാന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ് ? ഹനാന്റെ ഫ്ളാറ്റില്‍ ചെന്നപ്പോള്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ച ആയിരുന്നുവെന്ന് പറയുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റായ അബീല്‍ റോബിന്.

ഹനാനെ മറക്കില്ല
അബീല്‍ റോബിന് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "ഹനാന്" ഈ പേര് മലയാളികള്‍ പെട്ടെന്ന് മറക്കില്ല എന്ന് തോന്നുന്നു. ഇന്നലെ ആയിരുന്നു ഹനാനുമായി ഒരു ഫോട്ടോഷൂട്ട് ചെയ്തത്. ഹനാന് കുറെ നാളുകളായി എന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് (ഇപ്പോള്‍ id കള്‍ എല്ലാം block ചെയ്തിരിക്കുന്നു) ഒരു പോർട്ട്ഫോളിയോ ചെയ്യണം എന്നെന്നോട് ഒരുപാടു നാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. സൗകര്യം ഒത്തുവന്നപ്പോള്‍ ഇന്നലെ ഫോട്ടോഷൂട്ട് നടത്തി.

ഹനാനുണ്ടായ അപകടം
അപകടത്തെ തുടര്‍ന്ന്, ആശുപത്രിയില്‍ ആയിരുന്നതിനാല്‍ നീണ്ടു പോവുകയായിരുന്നു... കഴിഞ്ഞ മൂന്നു നാലു ദിവസം മുന്‍പ്, ഹനാന് എന്നെ വിളിച്ചു. ഫോട്ടോഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു, ഞാന്‍ ചോദിച്ചു നിന്റെ Rest ഒക്കെ കഴിഞ്ഞോ എന്ന്.? അപ്പോള്‍ വളരെ പോസിറ്റീവ് ആയി "എനിക്കിപ്പോള്‍ വലിയ പ്രശ്നം ഒന്നും ഇല്ല. അത്യാവശ്യം നടക്കുവനോക്കെ പറ്റും എന്ന് പറഞ്ഞു. അങ്ങിനെ ഞാന്‍ പെട്ടെന്ന് തന്നെ Costumes ഒക്കെ റെഡി ആക്കി.

ഹൃദയഭേദകം
എന്റെ സുഹൃത്തും ഫാഷന്‍ ഫോടോഗ്രഫെരും ആയ വൈശാഖന് മംബ്രയെ വിളിച്ചപ്പോള്‍ ഉടനെ എത്താമെന്നും പറഞ്ഞു, പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പക്ഷെ ഞങ്ങള്‍ ഹാനാന്റെ ഫ്ലാറ്റില്‍ ചെന്ന് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഫോട്ടോഷൂട്ട് മാറ്റിവെച്ചാലോ എന്ന് വരെ ഞാനും വൈശഖും ഒരു നിമിഷം ചിന്തിച്ചു... കാരണം ഹനാന് വീല്‍ ചെയറില്‍ തന്നെയാണ്... ഞാന്‍ ചെന്നപ്പോള്‍ കാണുന്നത്.

തനിച്ച് വീൽചെയറിൽ
അതുകൊണ്ട് ഞാന്‍ ചോദിച്ചു മോളെ നമുക്ക് ഇത് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചാലോ എന്ന്. പക്ഷെ ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനര്‍ജിയുടെയും മുന്നില്‍ ഞങ്ങള്‍ തോറ്റുപോയി. വീല്‍ ചെയറില്‍ ആയിരുന്ന ഹണനെ makeup ചെയ്തു, പിന്നെ Costume change ചെയ്യുന്ന സമയം നട്ടെല്ലിലെ 16 ഓളം വരുന്ന stitches കണ്ടു ഞാന്‍ സത്യത്തില്‍ തളര്‍ന്നു പോയി. ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാന്‍ പേടിക്കും.

മുന്നോട്ട് പോകാൻ എന്ത് ചെയ്യും
പക്ഷെ ആ ഫ്ലാറ്റില്‍ അവള് തനിച്ചു, ആ വീല്‍ ചെയറില്‍ തന്നെ നടന്നു ഭക്ഷണം പാകം ചെയ്യലും,തുണി അലക്കലും എല്ലാം, ഒരാളും തുണയില്ലാതെ.. (അച്ഛന് രണ്ടു ദിവസം നിന്നിട്ടു പോയി) അവള് ചോദിച്ച ചോദ്യത്തിന് മുന്നില്‍ എനിക്കൊന്നും തിരിച്ചു പറയുവാനില്ലായിരുന്നു... "ഞാന്‍ ഇങ്ങിനെ തളര്‍ന്നു കിടന്നിട്ടെന്തു ചെയ്യാനാണ് ആബേല്‍ ജീ... ആശുപത്രിയിലെ ചിലവെല്ലാം സര്‍ക്കാര്‍ നോക്കി എങ്കിലും ഇനി എനിക്ക് മുന്നോട്ടു പോകണമെങ്കില്‍ എന്ത് ചെയ്യും.

അവള് ഒരു തീയാണ്
ഇതില്‍ നിന്നും എനിക്ക് എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ജീവിക്കണം, എനിക്ക് തളര്ന്നിരിക്കുവാന് മനസ്സില്ല, ദയവു ചെയ്തു ഇത് വേണ്ടാ എന്ന് വെക്കരുത്, എന്നെ നിരാശപ്പെടുത്തരുത്, എത്ര നാളായിട്ടുള്ള ആഗ്രഹമാണന്നോ.." എന്ന്. സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. അവള് ഒരു തീയാണ്, മീന്‍ ചന്തയില്‍ ഇത്ര ചെറിയ പ്രായത്തില്‍ പോയി മീന്‍ വില്ക്കുവാന് കാണിച്ചത് അവളുടെ ചങ്കൂറ്റം തന്നെയെന്നു നിസംശയം പറയാം

വലിയ പാഠപുസ്തകം
ഒരു ചെറിയ പനിവന്നാല്‍ തളര്‍ന്നു പോകുന്ന നമുക്കെല്ലാം ഹനാന് വലിയൊരു പാഠപുസ്തകം ആണ്. ആ കൊച്ചു മനസ്സിലെ വലിയ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ഞാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്തിരിക്കും എന്ന വാഗ്ടാനവും നല്കി ഫോട്ടോഷൂട്ട് അവളുടെ ആഗ്രഹം പോലെ ചെയ്തു തീര്‍ത്ത് ഞങ്ങള്‍ മടങ്ങി എന്നാണ് അബീൽ റോബീൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
അബീൽ റോബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications