നേരിട്ട് ഹാജരാകണം; അഭയ കേസ് പ്രതികള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: കോടതിയില്‍ സ്ഥിരമായി ഹാജരാകാത്തതിന് അഭയ കേസ് പ്രതികള്‍ക്ക് കോടതിയുടെ രൂക്ഷമായ വിമര്‍ശനം. ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് തിരുവനന്തപുരം സി ബി ഐ കോടതി വിമര്‍ശിച്ചത്. ജനുവരി 19ന് നേരിട്ട് പ്രതികള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ഒന്നരവര്‍ഷമായി കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ നടക്കുകയാണ്. എല്ലാമാസവും കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ പ്രതികള്‍ ഹാജരാകേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ തുടര്‍ച്ചയായി ഹാജരായിട്ടില്ല എന്ന് സി ബി ഐ, കോടതിയില്‍ അറിയച്ചതിന് തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം.

ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവില്‍ 2008ലാണ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. സ്റ്റെഫിയുമായുള്ള മറ്റ് രണ്ടു പ്രതികളുടെ അവഹിതബന്ധം അഭയ കാണാനിടയായതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് കണ്ടെത്തല്‍. നാര്‍ക്കോ ടെസ്റ്റില്‍ ഇക്കാര്യം സ്‌റ്റെഫി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് കോടതി ഇടപെട്ട് തടയുകയായിരുന്നു.












Click it and Unblock the Notifications