കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്; ഇനി സിബിഐ കോടതിയിലെത്തുക ബൈബിളുമായി, കൂറുമാറ്റം തടയാൻ പുതിയ പദ്ധതി!

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ വിചാരണ രണ്ട് ദിവസം മുമ്പാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടങ്ങിയത്. കേസിൽ 177 സാക്ഷികളാണ് ഉള്ളത്. ഇതിൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. അഭയയുടെ ഒപ്പം താമസിച്ചിരുന്നു അനുപമയും. കോൺവെന്റിന് സമീപം താമസിച്ചിരുന്ന സഞ്ജു രപ മാത്യുവും ആദ്യ ദിവസങ്ങളിൽ കൂറുമാറിയിരുന്നു.

<strong>ഇടത് തീവ്രവാദികൾക്ക് അമിത് ഷായുടെ താക്കീത്; വികസനം തടയുന്നു, ഉന്മൂലനം ചെയ്യണമെന്ന് അമിത് ഷാ!</strong>ഇടത് തീവ്രവാദികൾക്ക് അമിത് ഷായുടെ താക്കീത്; വികസനം തടയുന്നു, ഉന്മൂലനം ചെയ്യണമെന്ന് അമിത് ഷാ!

ഇനിയും സക്ഷികൾ കൂറുമാറുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പുതിയ തന്ത്രങ്ങൾ നമെനയുകയാണ് സിബിഐ. സാക്ഷികളെ കൊണ്ട് കോടതി മുറിയിൽ ബൈബിൾതൊട്ട് പ്രതിജ്ഞ ചൊല്ലിക്കാനാണ് സിബിഐ ഒരുങ്ങുന്നത്. വിസ്താരം പുനഃരാരംഭിക്കുന്ന വെള്ളിയാഴ്ച ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ന്യൂ ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

27 വർഷത്തിന് ശേഷം

27 വർഷത്തിന് ശേഷം

അഭയയുടെ കൊലപാതകത്തിന് 27 വർഷത്തിനു ശേഷമാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ആദ്യ രണ്ട് ദിവസത്തെ വിചാരണയിൽ തന്നെ രണ്ട് സുപ്രധാന സാക്ഷികൾ‌ കൂറുമാറുകയായിരുന്നു. കോൺവെന്റിലെ അടുക്കള ഭാഗത്ത് അഭയയുടെ വസ്ത്രം കണ്ചടെന്നായിരുന്നു അനുപമ സിബിയോട് വ്യക്തമാക്കതിയത്. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നായിരുന്നു കോടതിക്ക് മുമ്പാകെ നൽകിയ മൊഴി.

മൊഴി മാറ്റം

മൊഴി മാറ്റം

സംഭവം നടന്ന തലേ ദിവസം രാത്രി പ്രതികളിൽ ഒരാളായ ഫാ. കോട്ടൂരിന്റെ സ്കൂൾ കോൺവെന്റിന് പരിസരത്ത് കണ്ടെന്നായിരുന്നു സഞ്ജു പി മാത്യു സിബിഐക്ക് മുമ്പാകെ നൽകിയ മൊഴി. എന്നാൽ കോടതിയിൽ ഇത് മാറ്റി പറയുകയായിരുന്നു. സാക്ഷികൾ ഒന്നൊന്നായി കൂറുമാറിയതോടെയാണ് സിബിഐ ബൈബിളുമായി കോടതിയിൽ എത്താൻ തീരുമാനിച്ചത്.

സാക്ഷികൾ ഭൂരിപക്ഷവും സഭാംഗങ്ങൾ

സാക്ഷികൾ ഭൂരിപക്ഷവും സഭാംഗങ്ങൾ


സാക്ഷികളിൽ നല്ലൊരു പങ്കും സഭാംഗങ്ങളും കൃസ്ത്യൻ വിശ്വാസികളുമാണ്. ഇതുകൊണ്ടാണ് ബൈബിൾതൊട്ട് സത്യം ചെയ്യിക്കാൻ സിബിഐ തീരുമാനിക്കുന്നത്. ഇതിന് നിയമപരമായി തടസമില്ലെന്നാണ് സിബിഐയുടെ വാദം. ആത്മാർത്ഥ വിശ്വാസമുള്ളവർ ബൈബിൾതൊട്ട് സത്യം ചെയ്താൽ സത്യത്തിൽ ഉറ്ച് നിൽക്കുമെന്നും സിബിഐ വ്യക്തമാക്കുന്നു.

കോടതി അനുവദിക്കും

കോടതി അനുവദിക്കും

നേരത്തെ സക്ഷികളെ കൊണ്ട് മതഗ്രന്ഥങ്ങളിൽതൊട്ട് സത്യം ചെയ്യിക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു. പിന്നാട് ഇത് സാധാരണമല്ലാതായെങ്കിലും നിയമപരമായി ഇതിന് വിലക്കില്ലെന്ന് സിബിഐ വ്യക്തമാക്കുന്നു. കോടതി സിബിഐയുടെ ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്നത്.

പ്രിഡിഗ്രി വിദ്യാർത്ഥിനി

പ്രിഡിഗ്രി വിദ്യാർത്ഥിനി

കോട്ടയം ബിസിഎം കോളജ്‌ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു സിസ്റ്റർ അഭയ. കോട്ടയം പയസ്‌ ടെന്ത്‌ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന്‌ കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. തുടർന്ന് ല്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച്‌ 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ്‌ സിബിഐ ഏറ്റെടുക്കുകയായിരുന്നു.

Recommended Video

cmsvideo
സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 26 വർഷം. നാടകീയതകൾ അവസാനിക്കാത്ത കേസ്
പുരോഹിതരെയും കന്യാസ്ത്രീയും തമ്മിൽ...

പുരോഹിതരെയും കന്യാസ്ത്രീയും തമ്മിൽ...


തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 177 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ളത്. ചൊവ്വാഴ്ച മൂന്ന് സാക്ഷികളഎ വിസ്തരിക്കും. 1992 മാർച്ച് 27 പുലർച്ചെയാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. രണ്ട് പുരോഹിതരെയും ഒരു കന്യാസ്ത്രീയെയും അസ്വഭാവിക നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടന്ന കൊലപാതകമാണെന്നാണ് സിബിഐ റിപ്പോർട്ട്.

English summary
Abhaya case; CBI is going to court with the Bible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X