കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സംഭവത്തില്‍ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥറെ കോടതി വെറുതെ വിട്ടു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെ ആണ് വെറുതേ വിട്ടത്.

അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയത് ഇവരായിരുന്നു. വര്‍ക്ക് രജിസ്റ്റര്‍ തിരുത്തി എന്നതായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ആരോപണം. എന്നാല്‍ വര്‍ക്ക് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്താനുള്ള അവകാശം ഇവര്‍ക്കുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയതില്‍ കീഴ് വഴക്കങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തിരുത്തല്‍ വരുത്തിയതിന് പിന്നില്‍ വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധി പ്രസ്താവിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

sister-abhaya

തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായെന്ന് ആര്‍ ഗീതയും ചിത്രയും മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും സത്യം പുറത്ത് വന്നുവെന്നും അവര്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ ആയിരുന്നു കേസില്‍ പരാതിക്കാരന്‍. കോടതി വിധി നിയമവിരുദ്ധമാണെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ ആരോപിച്ചു.

English summary
Abhaya Case: Court acquits then Chief Chemical Examiner R Geetha and analyst Chithra for correcting working book of Forensic lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X