കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി അഭയക്കേസ്‌ പ്രതികള്‍; ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യം

Google Oneindia Malayalam News

കൊച്ചി: അഭയകേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ്‌ കോട്ടൂരും സിസ്‌റ്റര്‍ സെഫിയും അപ്പീല്‍ ഹര്‍ജിയമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ ഹൈക്കോടതിയെ സമീപിക്കുന്നത്‌. സാക്ഷിമൊഴി അടിസ്ഥാനമാക്കി മാത്രം കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കുന്നില്ലെന്നാണ്‌ പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാക്കുന്നത്‌ വരെ ശിക്ഷ നടപ്പാക്കുന്നത്‌ സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെടും.

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക്‌ ശേഷമാണ്‌ അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ്‌ കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന്‌ കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്‌. എന്നാല്‍ രണ്ട്‌ സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹരജിയില്‍ ചോദ്യം ചെയ്യാനാണ്‌ പ്രതികളുടെ തീരുമാനം. മാത്രമല്ല അടയ്‌ക്കാ രാജു വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹരജിയില്‍ ഉന്നയിക്കും. കൊലക്കുറ്റത്തില്‍ പ്രതികള്‍ക്ക്‌ പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ്‌ റദ്ദാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെടും.

abhaya case

ക്രിസമസ്‌ അവധിക്കു ശേഷം ജനുവരി ആദ്യം തന്നെ കോടതി തുറക്കുമ്പോള്‍ തന്നെ അപ്പീല്‍ നല്‍കാനാണ്‌ തീരുമാനം. അപ്പീല്‍ ഹരജിയില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നത്‌ വരെ ശിക്ഷ നടപ്പാക്കുന്നത്‌ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടാനാണ്‌ നീക്കം. ഡിസംബര്‍ 23നായിരുന്നു അഭയക്കേസില്‍ ഫാദര്‍ തോമസ്‌ കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുന്നത്‌.

English summary
abhaya case culprits will file appeal in high court soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X