കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്; സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരിന്റെയും ഹര്‍ജി തള്ളി, ജോസ് പുതൃക്കയിലിനെ ഒഴിവാക്കി

കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ മൂന്നു പേരും കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കുകയായിരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
അഭയ കേസ് : ജോസ് പുതൃക്കയിലിനെ ഒഴിവാക്കി, സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരിന്റെയും ഹര്‍ജി തള്ളി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. അതേസമയം ഫാദര്‍ ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏഴാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.

അഭയ കേസില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടുഅഭയ കേസില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു

1

നേരത്തെ സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008ലാണ് വൈദികരായ തോമസ് കോൗട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. റിമാന്റ് കാലാവധി കഴിഞ്ഞ ശേഷം ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ജോസ് പുതൃക്കയിലിനെതിരെ വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജാമ്യം ലഭിച്ച പ്രതികള്‍ക്കെതിരെ സിബിഐ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു.

2

ഇതിന് ശേഷമാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ മൂന്നു പേരും കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കുകയായിരുന്നു. സാഹചര്യത്തെളിവുകള്‍ ഇവര്‍ക്കെതിരാണെന്നും വിചാരണയിലേക്ക് കടന്ന് സാക്ഷിവിസ്താരം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഇവരുടെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സിബിഐ പറഞ്ഞിരുന്നു.

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയുംബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയും

English summary
abhaya case father jose name will be cleared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X